ബംഗളൂരു: യാത്രക്കാർ ക്രമാതീതമായി വർധിച്ചതോടെ തിരക്കുള്ള സമയങ്ങളിൽ അധിക മെട്രോ ട്രെയിനുകളവതരിപ്പിക്കാനൊരുങ്ങി ബംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ്. മെട്രോയിടെ റീച്ച് വർധിപ്പിച്ചതോടെ യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ വർധനയുണ്ടായിട്ടുണ്ട്. ദിനംപ്രതി ആയിരക്കണക്കിന് യാത്രക്കാരാണ് മെട്രോ ഉപയോഗിക്കുന്നത്. പലപ്പോഴും ട്രെയിനുകൾ യാത്രക്കാരെ കുത്തിനിറച്ചാണ് സഞ്ചരിക്കുന്നത്. ഇതിനെത്തുടർന്നാണ് ബി.എം.ആർ.സി അധിക ട്രെയിനുകളിറക്കാൻ തീരുമാനിച്ചത്. നിലവിൽ 57 ട്രെയിനുകളണ് ആകെ സർവിസുകൾ നടത്തുന്നത്.
അധികം വൈകാതെ ഗ്രീൻ, പർപ്പ്ൾ ലൈനുകളിലേക്ക് രണ്ട് ട്രെയിനുകൾ കൂടെ അധികമായെത്തും.
ഏറ്റവും തിരക്കുള്ള സമയങ്ങളിൽ മൂന്ന് മിനിറ്റ് ഇടവേളകളിൽ സർവിസ് നടത്തിയിട്ടുപോലും തിരക്ക് നിയന്ത്രണാധീതമാണെന്ന് ചീഫ് പബ്ലിക് ഓഫിസർ യശ്വന്ത് ചവാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.