കർണാടക വനം പ്രിൻസിപ്പൽ ചീഫ് കൺസർവേറ്ററായി
നിയമിതയായ മീനാക്ഷി നേഗിക്ക് വനംമന്ത്രി ഈശ്വർഖണ്ഡ്രെ പൂച്ചെണ്ട് കൈമാറുന്നു
ബംഗളൂരു: ഇന്ത്യൻ ഫോറസ്റ്റ് സർവിസിലെ മുതിർന്ന ഉദ്യോഗസ്ഥ മീനാക്ഷി നേഗിയെ വനം പ്രിൻസിപ്പൽ ചീഫ് കൺസർവേറ്ററായി നിയമിച്ചു. കർണാടക വനംവകുപ്പിലെ ഏറ്റവും ഉയർന്ന പദവിയിലെത്തുന്ന ആദ്യ വനിതയാണ് മീനാക്ഷി നേഗി. കർണാടക കേഡറിലെ 1989 കേഡറിലെ ഐ.എഫ്.എസ് ഉദ്യോഗസ്ഥയാണ്. പദവിയൊഴിയുന്ന സുഭാഷ് കെ. മൽകഡെക്ക് പകരക്കാരിയായാണ് നിയമനം. മുമ്പ്, ദേശീയ വനിത കമീഷൻ മെംബർ സെക്രട്ടറി ചുമതല വഹിച്ചിട്ടുണ്ട്. കർണാടക വനംവകുപ്പിൽ അഡീഷനൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ അടക്കമുള്ള ചുമതലകൾ വഹിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.