മംഗളൂരു: പുതിയ എൽ.എച്ച്.ബി കോച്ചുകൾ ഘടിപ്പിച്ച മത്സ്യഗന്ധ എക്സ്പ്രസ് ഫെബ്രുവരി 17ന് ആദ്യ യാത്ര ആരംഭിക്കും. തീരദേശ കർണാടകക്കും മുംബൈക്കും ഇടയിലുള്ള നിർണായക റെയിൽ ലിങ്കാണിത്. ഈ ട്രെയിനിൽ നൂതന ജർമൻ സാങ്കേതികവിദ്യ ഉപയോഗിച്ച് നവീകരിച്ചവയാണ് കോച്ചുകൾ. ട്രെയിനിന്റെ അവസ്ഥയും അസൗകര്യങ്ങളും സംബന്ധിച്ച് യാത്രക്കാരിൽ നിന്നുള്ള നിരവധി പരാതികളെത്തുടർന്നാണ് പഴയ കോച്ചുകൾ മാറ്റിസ്ഥാപിക്കാനുള്ള തീരുമാനം.
1998 മേയ് ഒന്ന് മുതൽ സർവിസ് നടത്തുന്ന മത്സ്യഗന്ധ എക്സ്പ്രസ് മഹാരാഷ്ട്ര, കർണാടക എന്നിവിടങ്ങളിൽനിന്നുള്ളവർക്ക് പ്രത്യേക പ്രാധാന്യമുള്ളതാണ്. പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ കാലത്താണ് ജോർജ് ഫെർണാണ്ടസിന്റെ പ്രത്യേക പരിശ്രമത്തിലൂടെ ഈ ട്രെയിൻ സർവിസ് തുടങ്ങിയത്.പുതിയ എൽ.എച്ച്.ബി കോച്ചുകളിൽ ഒന്നിലധികം സുരക്ഷയും സുഖസൗകര്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. അപകടങ്ങൾ ഉണ്ടാകുമ്പോൾ പാളം തെറ്റുന്നത് തടയാൻ സിഗ്സാഗ് രൂപത്തിൽ ക്രമീകരിച്ചാണ് ഇവ രൂപകൽപന ചെയ്തത്. ട്രെയിൻ കുറഞ്ഞ ശബ്ദനിലവാരത്തിൽ പ്രവർത്തിക്കും. ഇത് യാത്രക്കാർക്ക് യാത്ര കൂടുതൽ സുഖകരമാക്കും. മെച്ചപ്പെട്ട ശുചിത്വവും മികച്ച സൗകര്യങ്ങളും വാഗ്ദാനം ചെയ്യുന്ന ടോയ്ലറ്റുകൾ പൂർണമായി നവീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.