മംഗളൂരു: തീരദേശ കർണാടക, ഗോവ, മഹാരാഷ്ട്ര എന്നിവിടങ്ങളെ ബന്ധിപ്പിക്കുന്ന മത്സ്യഗന്ധ എക്സ്പ്രസ് ആധുനിക ലിങ്ക് ഹോഫ്മാൻ ബുഷ് (എൽ.എച്ച്.ബി) കോച്ചുകൾ ഉപയോഗിച്ച് നവീകരിച്ചു. ഇന്ദ്രാലി റെയിൽവേ സ്റ്റേഷനിൽ കോട്ട ശ്രീനിവാസ് പൂജാരി എം.പി പുതുതായി ഘടിപ്പിച്ച കോച്ചുകൾ ഉദ്ഘാടനം ചെയ്തു. ലോകമാന്യ തിലക് ടെർമിനസിനും (കുർള, മുംബൈ) മംഗളൂരു സെൻട്രലിനും ഇടയിൽ ദിവസവും ഓടുന്ന 12619/12620 മത്സ്യഗന്ധ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് മംഗളൂരുവിൽനിന്നുള്ള യാത്രക്കാർക്ക് ഏറെ പ്രയോജനകരമാണ്. 1998 മേയ് ഒന്നിന് മംഗളൂരു-കുർള എക്സ്പ്രസ് എന്ന പേരിൽ അവതരിപ്പിച്ച മത്സ്യഗന്ധ എക്സ്പ്രസ് കൊങ്കൺ റെയിൽവേ റൂട്ടിലൂടെയാണ് സഞ്ചരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.