ബംഗളൂരു: സ്വത്ത് തർക്കത്തെ തുടർന്ന് പിതാവിനെയും സഹോദരനെയും കൊലപ്പെടുത്തിയ കേസിലെ പ്രതിയെ വ്യാഴാഴ്ച പൊലീസ് അറസ്റ്റ് ചെയ്തു. ഹാസൻ ജില്ലയിലെ ഹോളേനരസിപുര സ്വദേശി ദേവഗൗഡ (70), മകൻ മഞ്ജുനാഥ് ഗൗഡ (50) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ദേവഗൗഡയുടെ മറ്റൊരു മകൻ മോഹൻ ഗൗഡയെ (45) പൊലീസ് അറസ്റ്റ് ചെയ്തു.
അടുത്തിടെ ദേവഗൗഡ തന്റെ സ്വത്ത് വിറ്റിരുന്നു. വരുമാനത്തിന്റെ ഒരു പങ്ക് തനിക്ക് ലഭിക്കാത്തതിൽ മകൻ മോഹൻ ഗൗഡ അസ്വസ്ഥനായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വ്യാഴാഴ്ച മദ്യപിച്ച് വീട്ടിലേക്ക് മടങ്ങിയ മോഹൻ പിതാവിനെയും മൂത്ത സഹോദരനെയും ആയുധം ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. മാതാവ് ജയമ്മയെയും ആക്രമിക്കാൻ ശ്രമിച്ചതായും എന്നാൽ അവർ വീട്ടിൽനിന്ന് ഇറങ്ങിയോടി രക്ഷപ്പെടുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.