ബംഗളൂരു: പി.ഡി.പി ചെയർമാൻ അബ്ദുന്നാസിർ മഅ്ദനിയെ ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ബംഗളൂരുവിലെ ആസ്റ്റര്‍ സി.എം.ഐ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന മഅ്ദനിക്ക് പൂർണവിശ്രമം നിർദേശിച്ച ഡോക്ടർമാർ നിരന്തര ചികിത്സാനിര്‍ദേശങ്ങളും നൽകിയാണ് ഡിസ്ചാര്‍ജ് ചെയ്തത്. കഴിഞ്ഞ ആഴ്ചയാണ് ബംഗളൂരുവിൽ താമസിക്കുന്ന വീട്ടിൽ പ്രാർഥനക്കിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട മഅ്ദനിയെ അടിയന്തരമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
തുടര്‍ന്ന് നടത്തിയ പരിശോധനയിൽ ഒമ്പത് മാസം മുമ്പുണ്ടായ പക്ഷാഘാതത്തോട് ബന്ധപ്പെട്ട രോഗലക്ഷണങ്ങളാണുണ്ടായതെന്ന് ഡോക്ടർമാര്‍ കണ്ടെത്തിയിരുന്നു. ഫിസിയോതെറപ്പി ചികിത്സയും സന്ദര്‍ശകരെ പൂർണമായി ഒഴിവാക്കിയുള്ള വിശ്രമം, ഫോണ്‍ ഉപയോഗിക്കുന്നതിനുള്ള വിലക്ക് തുടങ്ങിയവയാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നതെന്ന് ബന്ധുക്കള്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.