ബംഗളൂരു: ലുലു ബ്യൂട്ടി ഫെസ്റ്റ് ഡിസംബർ ആറ്, ഏഴ് തീയതികളിൽ രാജാജി നഗറിലെ ലുലു മാളിൽ നടക്കും. മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്ക് വിജയകിരീടങ്ങൾക്കൊപ്പം ഐക്കണിക് വാക്ക് വിത്ത് ലുലു, ഫേസ് ഓഫ് ലുലു 2025- പുരുഷന്മാർ, ഫേസ് ഓഫ് ലുലു 2025- സ്ത്രീകൾ എന്നീ പദവികളും നൽകും. ഒരു വർഷത്തെ കരാറിന്‍റെ അടിസ്ഥാനത്തിലാണ് പദവികൾ നൽകുക. കൂടാതെ, ലുലുവിന്‍റെ ഫാഷൻ വിഭാഗങ്ങളുടെ ഔദ്യോഗിക ബ്രാൻഡ് അംബാസഡർമാരായി ഇവരെ തെരഞ്ഞെടുക്കുകയും ചെയ്യും.
ഓഡിഷൻ ഡിസംബർ ആറിന് ആരംഭിക്കും. 17നാണ് ഗ്രാൻഡ് ഫൈനൽ. വിജയികൾക്ക് ഒരു ലക്ഷം രൂപയുടെ സമ്മാനമുണ്ടായിരിക്കും. പ്രഫഷനൽ രീതിയിൽ തയാറാക്കിയ ഫോട്ടോ ബൂത്തിൽ സന്ദർശകർക്ക് അവരുടെ ഫോട്ടോ എടുക്കാനുള്ള സൗകര്യമുണ്ടായിരിക്കും. ലുലു ഗ്രൂപ്പിന്‍റെ വിവിധ സൂപ്പർമാർക്കറ്റുകളിൽ പ്രത്യേകം ഡിസ്കൗണ്ടുകളും ഉണ്ടായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.