ബംഗളൂരു: ഈ വർഷത്തെ ലാഡ്ലി മീഡിയ ആൻഡ് അഡ്വർടൈസിങ് അവാർഡ് വിജയ കർണാടക പത്രത്തിന്റെ ജൂനിയർ അസി. എഡിറ്റർ മേരി ജോസഫിന്. ഹൈദരാബാദ് എം.എ.എൻ.യു സർവകലാശാലയിൽ നടന്ന ചടങ്ങിൽ യു.എൻ.എഫ്.പി.എ പ്രതിനിധി ശ്രീറാം ഹരിദാസ്, സന്നദ്ധ സംഘടനയായ പോപുലേഷൻ ഫസ്റ്റ് ഡയറക്ടർ ഡോ. എ.എൽ. ശാരദ എന്നിവർ ചേർന്ന് പുരസ്കാരം സമ്മാനിച്ചു. 'കരിയ ഹെണ്ണുമകളു പ്രീതി വിഷയദല്ലി ഏകാംഗിയേ?'(സ്നേഹത്തിന്റെ വിഷയം വരുമ്പോൾ കറുത്ത പെൺകുടി തനിച്ചോ?) എന്ന റിപ്പോർട്ടാണ് അച്ചടി മാധ്യമ വിഭാഗത്തിൽ അവാർഡിനായി തിരഞ്ഞെടുക്കപ്പെട്ടത്. 20 വർഷമായി മാധ്യമരംഗത്തുള്ള മേരി ജോസഫ് ജനിച്ചു വളർന്നത് ഉഡുപ്പി കുന്താപുരയിലാണ്. മലയാളി വേരുകളുള്ള കോട്ടയം പാലാ തോണിക്കര കുടുംബാംഗമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.