ഹുബ്ബള്ളിയിൽ കാറപകടത്തിൽ കോട്ടയം സ്വദേശി മരിച്ചു

ബംഗളൂരു: ഹുബ്ബള്ളിക്കടുത്ത് കാർ ഡിവൈഡറിൽ ഇടിച്ചുണ്ടായ അപകടത്തിൽ കോട്ടയം സ്വദേശി മരിച്ചു.കോട്ടയം അയ്‌മനം അമ്പാട്ട് പുത്തൻ മാളികയില്‍ സാമുവല്‍ ചാക്കോയാണ് (മെർവിൻ- 36) മരിച്ചത്.

സ്വകാര്യ സ്‌ഥാപനത്തിലെ ജീവനക്കാരനായ സാമുവല്‍ സഹപ്രവർത്തകർക്കൊപ്പം മുംബൈയില്‍ നിന്ന് ജോലി കഴിഞ്ഞ് ബംഗളൂരുവിലേക്ക് മടങ്ങുന്നതിനിടെ കാർ ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു.

പിതാവ്: ചാക്കോ ചാക്കോ.മാതാവ്: റോജ ചാക്കോ. സഹോദരങ്ങള്‍: രോഹൻ, വിശാല്‍.

Tags:    
News Summary - Kottayam native dies in car accident in Hubballi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.