ബംഗളൂരു: കർണാടക നായർ സർവിസ് സൊസൈറ്റി രാജാജി നഗർ കരയോഗം വാർഷിക കുടുംബസംഗമം 12ന് ഉച്ചക്ക് മൂന്നു മുതൽ വിജയനഗറിലെ മാഗഡി കോർഡ് റോഡിലുള്ള കസ്സിയ ഉദ്യോഗ് ഭവനിൽ നടക്കും. അംഗങ്ങളുടെ കലാ പരിപാടികളും ടൈംസ് ജോക്സ് കോഴിക്കോട് അവതരിപ്പിക്കുന്ന ഗാനമേളയും അരങ്ങേറും.
വൈകീട്ട് അഞ്ചിന് കരയോഗം പ്രസിഡന്റ് എ. ദാമോദരന്റെ അധ്യക്ഷതയിൽ പൊതുസമ്മേളനം ചേരും. ചെയർമാൻ ആർ. മനോഹര കുറുപ്പ്, ജനറൽ സെക്രട്ടറി ടി.വി. നാരായണൻ, ട്രഷറർ എൻ. വിജയകുമാർ, മഹിള കൺവീനർ ശോഭന രാമദാസ് എന്നിവർ മുഖ്യാതിഥികളാകും. വി. വിജയകുമാർ, സതീഷ് കുമാർ, ഹേമലത നേതൃത്വം നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.