കേരളസമാജം സ്നേഹസംഗമം

ബംഗളൂരു: ബാംഗ്ലൂർ കേരളസമാജം കൊത്തന്നൂർ യൂനിറ്റിന്‍റെ ആഭിമുഖ്യത്തില്‍ ക്രിസ്മസ് പുതുവര്‍ഷ പരിപാടി സ്നേഹസംഗമം സംഘടിപ്പിച്ചു. മുൻ മന്ത്രി അരവിന്ദ് ലിംബാവലി ഉദ്ഘാടനംചെയ്തു. യൂനിറ്റ് കൺവീനർ ജെയ്സണ്‍ ലൂക്കോസ് അധ്യക്ഷത വഹിച്ചു.

സമാജം പ്രസിഡന്‍റ് എം. ഹനീഫ്, ജനറൽ സെക്രട്ടറി റെജികുമാർ, ഫാദർ ഇരുദരാജ്, ഫാദർ മാത്യു വഴപ്പറമ്പിൽ, പി.വി. പ്രസാദ് (ഇന്ദിരനഗർ കോളജ് ഓഫ് നഴ്സിങ്) എന്നിവർ സംസാരിച്ചു. ട്രഷറര്‍ ജോർജ് ജോസഫ്, അസിസ്റ്റന്‍റ് സെക്രട്ടറി അനിൽകുമാർ, ഓർഗനൈസിങ് സെക്രട്ടറി ജി. വിനു, കൾച്ചറൽ സെക്രട്ടറി വി. മുരളീധരൻ, രക്ഷധികാരി തോമസ് പയ്യപ്പള്ളി, യൂനിറ്റ് ജോയന്‍റ് കൺവീനർമാരായ കെ.ബി. രാജേഷ്, കെ.ഡി. അഗസ്റ്റിൻ, ഫിനാൻസ് കൺവീനർ ക്യാപ്റ്റൻ ശങ്കർ ദാസ്, ബിനോയ്‌ ഫ്രാൻസിസ്, ജോയ് കോയിക്കര, ശ്രീകാന്ത്, ഷിനോജ് ജോസഫ്, പോൾ ഫ്രാൻസിസ്, ബിബി ഫിലിപ്പ്, പിള്ള സാർ, ഷിമ്മി ഷുക്കൂർ എന്നിവർ നേതൃത്വം നൽകി.

ഇന്‍റര്‍സോൺ വടംവലി, ശിങ്കാരിമേളം, കലാപരിപാടികൾ, സെവൻസ്‌ രാഗാസ്‌ അവതരിപ്പിച്ച ഗാനസന്ധ്യ, സ്നേഹവിരുന്ന് എന്നിവ നടന്നു. പ്രോഗ്രാം കൺവീനർ ബിനോയ്‌ സ്കറിയ സ്വാഗതവും ജോയന്‍റ് കൺവീനർ സിന്‍റോ പി. സിംലാസ് നന്ദിയും പറഞ്ഞു.

Tags:    
News Summary - Kerala samajam conducts new year christmas program

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.