കേരള മാപ്പിള കലാ അക്കാദമി ബംഗളൂരു ചാപ്റ്റർ രൂപവത്കരണ യോഗം അക്കാദമി കേന്ദ്ര
കമ്മിറ്റി പ്രസിഡന്റ് തലശ്ശേരി കെ. റഫീഖ് ഉദ്ഘാടനം ചെയ്യുന്നു
ബംഗളൂരു: കേരള മാപ്പിള കലാ അക്കാദമി ബംഗളൂരു ചാപ്റ്ററിന് പ്രൗഢമായ ചടങ്ങിൽ തുടക്കം. കെ.ആർ പുരം ന്യൂ ലൈറ്റ് ഹാളിൽ സജ്ജമാക്കിയ എം.ടി. വാസുദേവൻ നായർ നഗറിൽ നടന്ന പരിപാടിയിൽ സംഘാടക സമിതി ചെയർമാൻ സലിം ഗുരുവായൂർ അധ്യക്ഷതവഹിച്ചു. അക്കാദമി കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് തലശ്ശേരി കെ. റഫീഖ് ഉദ്ഘാടനം ചെയ്തു. സമൂഹ നന്മക്കായി രാജ്യസ്നേഹികൾ ആത്മാർഥമായി സമൂഹത്തിൽ മുന്നിട്ടിറങ്ങി പ്രവർത്തിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ഹക്കീം ഇരിട്ടി സ്വാഗതം പറഞ്ഞു.
അക്കാദമി തൃശൂർ ജില്ല ചാപ്റ്റർ അഡ്വൈസറി ബോർഡ് ചെയർമാൻ മുസദ്ദിഖ് ഇത്തിക്കാട്ട് ആശംസ അറിയിച്ചു. ഷക്കീർ ലാസ ആമുഖ പ്രസംഗം നടത്തി. ഹനീഫ കെ.ആർ പുരം, സി.പി. രാധാകൃഷ്ണൻ (കേരളാ സമാജം), നാസർ നീല സാന്ദ്ര (കെ.എം.സി.സി), യു.എ. സലാം, അലിമോൻ ആതവനാട് എന്നിവർ സംസാരിച്ചു. തെരഞ്ഞെടുക്കപ്പെട്ട സാരഥികൾക്ക് പി.സി. കോയ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് അക്കാദമി ഷഹനായി മ്യൂസിക് ക്ലബിലെ 30ല് പരം കലാകാരന്മാർ അണിനിരന്ന ഗാനമേളയും വിവിധ കലാപരിപാടികളും അരങ്ങേറി.
ബംഗളൂരു ചാപ്റ്റർ ഭാരവാഹികൾ: മുഖ്യരക്ഷാധികാരി -ഹനീഫ കെ.ആർ പുരം, പ്രസിഡന്റ് -ഷക്കീർ ലാസ, ജനറൽ സെക്രട്ടറി -ഹക്കീം ഇരിട്ടി, ട്രഷറർ -റെനീഷ് ഗുരുവായൂർ, വൈസ് പ്രസിഡന്റ് -നജീബ് ചാവക്കാട്, ജോയന്റ് സെക്രട്ടറി -ഷമീർ വാടാനപ്പള്ളി, പ്രോഗ്രാം കോഓഡിനേറ്റർ -അജയ് കഴിമ്പ്രം, മീഡിയ കൺവീനർ -അജിത് കുമാർ കൊല്ലം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.