‘കാരുണ്യ’ പഠന സഹായ വിതരണ ചടങ്ങ് മീന രാജ്കുമാർ ഉദ്ഘാടനം ചെയ്യുന്നു
ബംഗളൂരു: ജീവകാരുണ്യ സേവന രംഗത്തെ കൂട്ടായ്മയായ ‘കാരുണ്യ ബംഗളൂരു’വിന് കീഴിൽ പുതിയ അധ്യയന വർഷത്തെ പഠന സഹായ വിതരണം ഇന്ദിര നഗർ ജീവൻ ഭീമ നഗറിലെ കാരുണ്യ അഡ്മിൻ ഹാളിൽ നടന്നു. ആദ്യഘട്ടത്തിൽ 150 വിദ്യാർഥികൾക്കാണ് സഹായം നൽകിയത്. തുടർഘട്ടങ്ങളിൽ കൂടുതൽ വിദ്യാർഥികൾക്ക് സഹായം കൈമാറുമെന്ന് ഭാരവാഹികൾ അറിയിച്ചു.
പൈ ഇന്റർ നാഷനൽ ഇലക്ട്രോണിക്സ് ഡയറക്ടർ മീന രാജ്കുമാർ പൈ മുഖ്യാതിഥിയായി. കാരുണ്യ ചെയർമാൻ എ. ഗോപിനാഥ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ. സുരേഷ്, ട്രഷറർ കെ. പല മധുസൂദനൻ, കാദർ മൊയ്തീൻ, പൊന്നമ്മ ദാസ്, പ്രദീപ് എന്നിവർ സംസാരിച്ചു. വിദ്യാർഥികളും രക്ഷാകർത്താക്കളും അഭിപ്രായം പങ്കുവെച്ചു. ബോർഡ് അംഗങ്ങളായ കെ.കെ. തമ്പാൻ, കെ. രവി, കാർത്യായനി രാജേന്ദ്രൻ, തങ്കമ്മ സുകുമാരൻ, വാസു, പ്രഹ്ലാദൻ, കോമൻ, ശ്രീനിവാസൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.