മതപരിവർത്തന നിരോധന നിയമം ക്രിസ്ത്യാനികൾക്കു​നേരെ പ്രയോഗിച്ച്​ കർണാടക പൊലീസ്​

ബംഗളൂരു: കർണാടകയിൽ ഈയടുത്ത്​ പാസാക്കിയ നിർബന്ധിത മതപരിവർത്തന നിരോധന നിയമം ക്രിസ്ത്യൻ മതവിശ്വാസികൾക്കുനേരെ പ്രയോഗിച്ച്​ പൊലീസ്​. അടുത്തിടെ ലഘുലേഖ വിതരണം ചെയ്ത സംഭവങ്ങളിൽപോലും നിയമത്തിലെ കടുത്ത വകുപ്പുകൾ ചുമത്തിയിട്ടുണ്ട്​. മാണ്ഡ്യ താലൂക്കിലെ കെ.എം ദൊഡ്ഡിയിലെ ക്രിസ്ത്യൻ പള്ളിക്ക്​ സമീപത്തെ ഭാരതി കോളജ്​ പരിസരത്ത്​ ലഘുലേഖകൾ വിതരണം ചെയ്ത അഞ്ചുപേരെ കഴിഞ്ഞ ദിവസം പൊലീസ്​ അറസ്റ്റ്​ ചെയ്തിരുന്നു. വിദ്യാർഥികൾക്കിടയിൽ മതപരിവർത്തനം ലക്ഷ്യമിട്ട്​ ക്രിസ്ത്യൻ ആശയങ്ങൾ അടങ്ങിയ ലഘുലേഖകൾ വിതരണം ചെയ്തെന്ന്​ ആരോപിച്ച്​ ഇവരെ ഒരു സംഘം തടഞ്ഞുവെക്കുകയായിരുന്നു. ​

സ്ഥലത്തെത്തിയ പൊലീസ്​ മതപരിവർത്തന നിരോധന നിയമപ്രകാരം കേസെടുക്കുകയും ചെയ്തു. ലഘുലേഖകൾ വിതരണം ചെയ്തവർ ഇപ്പോൾ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ ജയിലിലാണ്​​. സെപ്​റ്റംബർ 30നാണ്​ സംസ്ഥാനത്ത്​ മതംമാറ്റ നിരോധന നിയമം പ്രാബല്യത്തിൽ വന്നത്​. ഇതനുസരിച്ച്​ ആദ്യം അറസ്റ്റിലായത് യശ്വന്ത്​പുർ ബി.കെ നഗർ സ്വദേശിയായ​ സെയ്​ദ്​ മോയിൻ (24) ആയിരുന്നു. തന്‍റെ മകളെ വിവാഹം കഴിക്കാമെന്നു​ പറഞ്ഞ്​ മതംമാറ്റിയെന്ന 19കാരിയുടെ മാതാവി​​ന്റെ പരാതിയിലായിരുന്നു ഇത്​.

നിയമം ക്രിസ്ത്യാനികൾക്കു​ നേരെയാണ്​ പ്രയോഗിക്കുകയെന്നും മതസൗഹാർദത്തിന്​ ഭീഷണിയാണെന്നുമാണ്​​ ബംഗളൂരു ആർച്​ ബിഷപ്​ പീറ്റർ മച്ചോഡോ പറയുന്നത്​. ചർച്ചിന്‍റെ നേതൃത്വത്തിൽ നടക്കുന്ന സാമൂഹിക-വിദ്യാഭ്യാസ പ്രവർത്തനങ്ങളെയാണ്​ ലക്ഷ്യംവെക്കുന്നതെന്നും ക്രിസ്ത്യൻ നേതാക്കൾ പറയുന്നു.

സംസ്ഥാനത്തെ ക്രിസ്ത്യൻ ജനസംഖ്യ 11.43 ലക്ഷം (1.87 ശതമാനം) ആണ്​. ഏതു​ തരത്തിലുള്ള മതംമാറ്റവും കുറ്റകൃത്യമാവുന്ന തരത്തിലുള്ള​ വ്യവസ്ഥകളുള്ള നിയമപ്രകാരം മൂന്നു വർഷം മുതൽ പത്തുവർഷം വരെ തടവും ലക്ഷം രൂപ വരെ പിഴയും ലഭിക്കും. നിയമത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന്​ ക്രിസ്ത്യൻ സംഘടനകൾ അറിയിച്ചിട്ടുണ്ട്​.

Tags:    
News Summary - Karnataka police apply Prohibition of Religion Act against Christians

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.