നാടെങ്ങും വനിതാ ദിനാഘോഷം

കൈരളി കലാസമിതി

വിമാനപുര കൈരളീ കലാ സമിതിയുടെ നേതൃത്വത്തില്‍ കൈരളി നിലയം സ്കൂൾ ഓഡിറ്റോറിയത്തിൽ അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിച്ചു. പ്രശസ്ത കവി ഡോ. ഷീജ വക്കം മുഖ്യാതിഥിയായി. കൈരളി കലാസമിതി പ്രസിഡൻ് സുധാകരൻ രാമന്തളി, ജനറൽ സെക്രട്ടറി പി.കെ. സുധീഷ്, ജോയിന്റ് കൺവീനർമാരായ രശ്മി പ്രകാശ്, അനില ജിതേഷ് എന്നിവർ സംസാരിച്ചു. വൈസ് ചെയർപേഴ്സൻ സീന മനോജ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. കൈരളി മഹിളാവേദി ചെയർപേഴ്സൺ ബിന്ദു രാധാകൃഷ്ണൻ സ്വാഗതവും കൺവീനർ അയന മധു നന്ദിയും പറഞ്ഞു.

കൈരളി കലാസമിതിയുടെ നേതൃത്വത്തില്‍ നടന്ന അന്താരാഷ്ട്ര വനിതാ ദിനാഘോഷത്തില്‍ നിന്ന്

 

എസ്.എന്‍.ഡി.പി ആർ.ടി നഗർ ശാഖ

എസ്.എന്‍.ഡി.പി ആർ.ടി നഗർ ശാഖയുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിച്ചു. വനിതാ വിഭാഗം പ്രസിഡന്‍റ് സുമ പ്രഭാകരൻ അധ്യക്ഷത വഹിച്ചു. വനിത വിഭാഗം പ്രസിഡന്‍റ് പ്രസന്ന സേനൻ, കമ്മിറ്റി അംഗം സുഷമ മനോജ്, ശാഖാ വനിതാ വിഭാഗം സെക്രട്ടറി അഞ്ജു അജീഷ്, ട്രഷറർ സരോജിനി കെ.കെ, ശാഖാ പ്രസിഡന്‍റ് ചന്ദ്രസേനൻ, സെക്രട്ടറി സുജിത് ലാൽ, യൂത്ത് വിങ് സെക്രട്ടറി സഞ്ജന പ്രമോദ്, ശാലിനി സന്ദീപ് എന്നിവർ നേതൃത്വം നൽകി. യൂനിയൻ സെക്രട്ടറി അഡ്വ. സത്യൻ പുത്തൂർ, കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

എസ്.എന്‍.ഡി.പി ആർ.ടി നഗർ ശാഖ അന്താരാഷ്ട്ര വനിതാ ദിനാഘോഷത്തില്‍ നിന്ന്

 

ബാംഗ്ലൂർ കേരള സമാജം

വനിതകൾ സാമ്പത്തികമായി സ്വയംപര്യാപ്തരാകണമെന്നും ഉദ്യോഗങ്ങളിലെ നേതൃനിരയിൽ വനിതകൾക്ക് കൂടുതൽ അവസരങ്ങൾ നൽകണമെന്നും ഇൻകം ടാക്സ് ജോയിന്‍റ് കമീഷണർ കാത്തി ട്രീസ മാത്യു അഭിപ്രായപ്പെട്ടു. ബാംഗ്ലൂർ കേരള സമാജം വനിതാ വിഭാഗത്തിന്‍റെ ആഭിമുഖ്യത്തിൽ ഇന്ദിര നഗർ കൈരളി നികേതൻ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച വനിതാ ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. കേരള സമാജം വനിതാ വിഭാഗം ചെയർപേഴ്സൻ സുധ വിനേഷ് അധ്യക്ഷത വഹിച്ചു. കേരള സമാജം പ്രസഡന്‍റ് എം. ഹനീഫ്, ജനറൽ സെക്രട്ടറി റജി കുമാർ, ട്രഷറർ ജോർജ് തോമസ്, വനിതാ വിഭാഗം കൺവീനർ രമ്യ ഹരികുമാർ, വൈസ് ചെയർപേഴ്സൻ ദിവ്യ മുരളി, അജിത സതീഷ്, പ്രോഗ്രാം കമ്മറ്റി കൺവീനർമാരായ സുധ സുധീർ, സുജ ഗോപകുമാർ , ജോയിന്‍റ് കൺവീനർമാരായ അംബിക സുരേഷ്, പ്രിയദർശിനി, ഫിനാൻസ് കൺവീനർ ഷൈമ രമേഷ് എന്നിവർ പങ്കെടുത്തു.

ബാംഗ്ലൂർ കേരള സമാജം വനിതാ വിഭാഗത്തിന്‍റെ ആഭിമുഖ്യത്തിൽ ഇന്ദിര നഗർ കൈരളി നികേതൻ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച വനിത ദിനാഘോഷത്തില്‍ നിന്ന്

 

ബാഗ്ലൂർ മുത്തപ്പൻ ട്രസ്റ്റ്

അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് ബാംഗ്ലൂർ മുത്തപ്പൻ ചാരിറ്റബിൾ ട്രസ്റ്റിന്‍റെയും മത്തിക്കരെ ശ്രീകൃഷ്ണ ക്ഷേത്രം ഭരണസമിതിയുടെയും നേതൃത്വത്തിൽ മുത്യാലനഗർ മത്തിക്കരയിലെ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ വനിതാദിനാഘോഷം സംഘടിപ്പിച്ചു. തുളസി ജയമോഹന്‍റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ പ്രസിഡന്‍റ് ഉഷാ ഗോപാലകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി. സെക്രട്ടറി പ്രീതി പ്രകാശ് സംസാരിച്ചു. ട്രഷറർ റജീല സന്തോഷ് നന്ദി രേഖപ്പെടുത്തി.

ബാംഗ്ലൂർ മുത്തപ്പൻ ചാരിറ്റബിൾ ട്രസ്റ്റിന്‍റെയും മത്തിക്കരെ ശ്രീകൃഷ്ണ ക്ഷേത്രം ഭരണസമിതിയുടെയും നേതൃത്വത്തിൽ നടന്ന വനിതാദിനാഘോഷം

 

മലയാളം മിഷൻ കർണാടക ചാപ്റ്റര്‍

മലയാളം മിഷൻ കർണാടക ചാപ്റ്ററിന്‍റെ ആഭിമുഖ്യത്തില്‍ വനിതാദിനാഘോഷം നടന്നു. ജൂബിലി സ്കൂൾ വിജനപുരയിൽ നടന്ന പരിപാടിയില്‍ വിദ്യാര്‍ഥികള്‍ക്കായി വിവിധ മത്സരങ്ങള്‍ നടന്നു.

കർണാടക ചാപ്റ്റര്‍ പ്രസിഡന്‍റ് കെ.ദാമോദരന്‍ അധ്യക്ഷത വഹിച്ചു. ചാപ്റ്റര്‍ കണ്‍വീനര്‍ ടോമി ജെ. ആലുങ്കല്‍ ആമുഖ പ്രഭാഷണം നടത്തി. അകാദമിക് കോഓഡിനേറ്റര്‍ മീര നാരായണന്‍ ഭാവി പരിപാടികള്‍ ചര്‍ച്ച ചെയ്തു.

ബിന്ദു ഗോപാലന്‍, അഡ്വ. ബുഷ്റ വളപ്പില്‍, ജീവന്‍ കെ. രാജ്, നൂര്‍ മുഹമ്മദ്, ഡോ. ഹരിത, അമ്പിളി ശിവദാസ് എന്നിവര്‍ നേതൃത്വം നല്‍കി. സെക്രട്ടറി ഹിത വേണുഗോപാല്‍ സ്വാഗതവും വൈസ് പ്രസിഡന്‍റ് ഷാഹിന ലത്തീഫ് നന്ദിയും പറഞ്ഞു.

സമാജം പ്രസിഡന്‍റ് മുരളീധരന്‍ നായര്‍, രാധാകൃഷ്ണന്‍, പി.സി. ജോണി, ഡെന്നിസ് പോള്‍, എന്‍.പി. വിജയന്‍ എന്നിവര്‍ പങ്കെടുത്തു.

മലയാളം മിഷൻ കർണാടക ചാപ്റ്ററിന്‍റെ ആഭിമുഖ്യത്തില്‍ നടന്ന വനിതാദിനാഘോഷം

 

സുവർണ്ണ കർണാടക കേരളസമാജം ബാംഗ്ലൂർ ഈസ്റ്റ്

സുവർണ്ണ കർണാടക കേരളസമാജം ബാംഗ്ലൂർഈസ്റ്റ് ശാഖയുടെ വനിതാദിനാഘോഷം എഴുത്തുകാരിയും വിവർത്തകയുമായ മായാ ബി. നായർ ഉദ്ഘാടനം ചെയ്തു.

ഈസ്റ്റ് ശാഖ വനിതാവിഭാഗം കൺവീനർ മായാകൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു.

ഈസ്റ്റ് ശാഖ ചാരിറ്റി ക്ലിനിക് ആയ സുവർണ്ണ ക്ലിനിക് ഇൻ ചാർജ് ഡോക്ടർ രജനി സതീഷ്, സംസ്ഥാന വൈസ് പ്രസിഡന്‍റ് കെ.ജെ. ബൈജു, റെൻസി മാത്യു, പ്രഭാകരൻ തുടങ്ങിയവർ സംസാരിച്ചു.

Tags:    
News Summary - Women's Day celebrations across the country

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.