ബംഗളൂരു: 13 വർഷത്തെ നിയമ യുദ്ധത്തിനൊടുവിൽ ജീവനക്കാരന് 13 ലക്ഷം രൂപ നഷ്ടപരിഹാരം നൽകി കർണാടക ഹൈകോടതി. 1999ൽ കസ്റ്റമർ സർവിസ് അസിസ്റ്റന്റ് ആയി ജോലിയിൽ പ്രവേശിച്ച റാവു പ്രൊബേഷൻ കാലാവധിക്കു ശേഷം ബംഗളൂരുവിലെ കസ്റ്റമർ സർവിസ് വിഭാഗത്തിൽ നിയമിതനായി. 2008 ൽ ഇദ്ദേഹത്തെ ജോലിയിൽനിന്ന് പിരിച്ചു വിട്ടു.
റാവു കേന്ദ്ര അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ കം ലേബർ കോടതിയെ സമീപിക്കുകയും പിരിച്ചുവിടൽ നിയമ ലംഘനമാണെന്ന് കോടതി കണ്ടെത്തുകയും ചെയ്തു. റാവുവിനെ ജോലിയിൽ തിരിച്ചെടുക്കാനും ശമ്പളത്തിന്റെ 50 ശതമാനം അടക്കം മറ്റെല്ലാ ആനുകൂല്യങ്ങളും നൽകാനും ട്രൈബ്യൂണൽ ഉത്തരവിട്ടു. റാവു വീണ്ടും അപ്പീൽ കൊടുക്കുകയും 13 ലക്ഷം രൂപ നൽകാൻ കോടതി ഇടക്കാല ഉത്തരവിടുകയും ചെയ്തു. അദ്ദേഹം വീണ്ടും റിട്ട് നൽകി.
അവസാനം നൽകിയ ശമ്പളത്തിന്റെ 30 ശതമാനം ഉപജീവനത്തിന് നൽകാൻ കോടതി വിധിച്ചു. അന്തിമവിധി വന്നപ്പോൾ തൊഴിലുടമയെ പാപ്പരായി പ്രഖ്യാപിച്ചിരുന്നു. തുടർന്ന് റാവു കർണാടക ഹൈകോടതിയിൽ കേസ് കൊടുത്തു. 2025 സെപ്റ്റംബർ 25ന് റാവുവിന് 13 ലക്ഷം രൂപ ഉടൻ നൽകണമെന്ന് ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.