ദൂരവാണി നഗർ ഡോ. ബി.ആർ. അംബേദ്കർ സ്റ്റേഡിയത്തിൽ നടന്ന ‘സർക്കാർ നിങ്ങളുടെ വീട്ടുപടിക്കൽ’ പരിപാടിയിൽ നിവേദനവുമായെത്തിയ ഭിന്നശേഷിക്കാരിയായ കുട്ടിയും മാതാവും
ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന് മുന്നിൽ
ബംഗളൂരു: കർണാടക സർക്കാറിന്റെ ‘സർക്കാർ നിങ്ങളുടെ വീട്ടുപടിക്കൽ’ പരിപാടി കെ.ആർ പുരം, മഹാദേവപുര നിയോജക മണ്ഡലങ്ങളിൽ സംഘടിപ്പിച്ചു.
ദൂരവാണി നഗർ ഡോ. ബി.ആർ. അംബേദ്കർ സ്റ്റേഡിയത്തിൽ ബുധനാഴ്ച രാവിലെ 9.30 മുതൽ നടന്ന പരിപാടിയിൽ നിരവധി പേർ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന് നിവേദനങ്ങൾ കൈമാറി. സ്ഥലം എം.എൽ.എമാരും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു. വെള്ളിയാഴ്ച രാവിലെ 9.30 മുതൽ യെലഹങ്ക, ദാസറഹള്ളി, ബ്യാടരായനപുര നിയോജക മണ്ഡലത്തിലുള്ളവർക്ക് യെലഹങ്ക ടൗൺ എൻ.ഇ.എസ് ബസ്സ്റ്റാൻഡിനു സമീപമുള്ള ഡോ. ബി.ആർ. അംബേദ്കർ ഭവനിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കാം.
ശിവാജി നഗർ, ഹെബ്ബാൾ, പുലികേശി നഗർ മണ്ഡലത്തിലുള്ളവർക്ക് ശനിയാഴ്ച രാവിലെ 9.30 മുതൽ ശിവൻചെട്ടി ഗാർഡൻ െസന്റ് ജോൺസ് റോഡിലെ ആർ.ബി.എ.എൻ.എം.എസ് ഹൈസ്കൂൾ മൈതാനത്ത് നടക്കുന്ന പരിപാടിയിലും പങ്കെടുക്കാം.
‘സർക്കാർ നിങ്ങളുടെ വീട്ടുപടിക്കൽ’ നഗരവാസികൾക്ക് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന് നേരിട്ട് നിവേദനങ്ങൾ കൈമാറാം. ബി.ബി.എം.പി, ബി.ഡി.എ, ബി.എം.ആർ.ഡി.എ, ബി.എം.ടി.സി, ബി.ഡബ്ല്യു.എസ്.എസ്.ബി, ബി.എം.ആർ.സി.എൽ, ബെസ്കോം, സർക്കാറിന്റെ അഞ്ചിന സാമൂഹികക്ഷേമ പദ്ധതികൾ എന്നിവയുമായി ബന്ധപ്പെട്ട നിവേദനങ്ങൾ നൽകാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.