ബംഗളൂരു: സൈബര്‍ കുറ്റകൃത്യങ്ങളുടെ അന്വേഷണം ശക്തിപ്പെടുത്തുക, സൈബര്‍ കുറ്റകൃത്യങ്ങള്‍ കുറക്കുക എന്നിവ ലക്ഷ്യമാക്കി കര്‍ണാടക സര്‍ക്കാര്‍ സൈബര്‍ കുറ്റകൃത്യ പ്രതിരോധ യൂനിറ്റ് ആരംഭിച്ചു. ഇതിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം 43 സൈബർ, ഇക്കണോമിക്, നാർക്കോട്ടിക് (സി.ഇ.എന്‍) പൊലീസ് സ്റ്റേഷനുകളെ സൈബർ ക്രൈം പോലീസ് സ്റ്റേഷനുകള്‍ എന്ന് പുനർനാമകരണം ചെയ്യും.
മയക്കുമരുന്ന്, സാമ്പത്തിക കുറ്റകൃത്യ കേസുകള്‍ എന്നിവ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള അധികാരം സൈബർ എക്കണോമിക്, നാർക്കോട്ടിക് (സി.ഇ.എന്‍) പൊലീസ് സ്റ്റേഷനുകളില്‍നിന്ന് മാറ്റും. ഇനിമുതല്‍ ഇത്തരത്തിലുള്ള കേസുകള്‍ പ്രാദേശിക പൊലീസ് സ്റ്റേഷനുകളിലാണ് രജിസ്റ്റര്‍ ചെയ്യുക. ഇൻഫർമേഷൻ ടെക്നോളജി (ഐ.ടി) ആക്ട്, ഭാരതീയ ന്യായ സംഹിത (ബി.എൻ.എസ്) എന്നിവ പ്രകാരം കേസുകൾ രജിസ്റ്റർ ചെയ്യാൻ സൈബർ യൂനിറ്റുകൾക്ക് അധികാരം നൽകും. ഇത് സംസ്ഥാനത്തെ സൈബര്‍ കുറ്റകൃത്യങ്ങളിലേക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും കൂടുതല്‍ കാര്യക്ഷമമായി അവ കൈകാര്യം ചെയ്യുന്നതിനും സഹായകമാവും.
സങ്കീർണ സ്വഭാവമുള്ള മൂന്നുതരം കുറ്റകൃത്യങ്ങളാണ് സി.ഇ.എൻ സ്റ്റേഷനുകൾ കൈകാര്യം ചെയ്തിരുന്നത്. പ്രവൃത്തി പരിചയം കുറവായതിനാല്‍ ഇത്തരം കേസുകള്‍ പലപ്പോഴും ജീവനക്കാര്‍ക്ക് തലവേദന സൃഷ്ടിച്ചിരുന്നു. സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിനുള്ള യൂനിറ്റ് ആരംഭിച്ചതോടെ ഇത്തരം കേസുകളുടെ അന്വേഷണം ഊർജിതമായി നടത്താന്‍ സാധിക്കുമെന്നാണ് ആഭ്യന്തര വകുപ്പിന്റെ വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.