Representational Image

കർണാടകയിലെ മദ്റസകളിൽ കന്നട നിർബന്ധമാക്കും

ബംഗളൂരു: കർണാടകയിലെ മദ്റസകളിൽ കന്നട പഠിപ്പിക്കണമെന്ന നിർദേശവുമായി ന്യൂനപക്ഷ ക്ഷേമ- വഖഫ് മന്ത്രി ബി.ഇസഡ്. സമീർ അഹമ്മദ് ഖാൻ. ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരുമായി നടത്തിയ അവലോകന യോഗത്തിലാണ് മന്ത്രിയുടെ നിർദേശം.

മദ്റസകളിൽ വൈവിധ്യമുള്ള പാഠ്യപദ്ധതി ഉൾപ്പെടുത്തണം. കുട്ടികളുടെ ഭാഷാപരമായ കഴിവുയർത്താൻ കന്നട നിർബന്ധമായും പഠിപ്പിക്കണം. ഇംഗ്ലീഷ്, ശാസ്ത്രം, കണക്ക് എന്നിവയും ഉൾപ്പെടുത്തണം. ഭാവിയിലെ അവസരങ്ങളിൽ കൂടുതൽ സാധ്യതകൾക്കായി ഇത്തരം സമഗ്ര വിദ്യാഭ്യാസം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

നിലവിൽ കർണാടകയിൽ 1265 മദ്റസകളാണ് വഖഫ് ബോർഡിന് കീഴിൽ രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്നത്. 

Tags:    
News Summary - Kannada will be made compulsory in madrasas in Karnataka

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.