ബംഗളൂരു: കർണാടക ഹൈകോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസായി ഗുജറാത്ത് ഹൈകോടതി ജസ്റ്റിസ് എൻ.വി. അഞ്ജാരിയയെ കേന്ദ്ര നിയമ മന്ത്രാലയം വെള്ളിയാഴ്ച നിയമിച്ചു. ഇദ്ദേഹത്തിന്റെ പേര് സുപ്രീംകോടതി കൊളീജിയം നേരത്തെ ശിപാർശ ചെയ്തിരുന്നു. ഈ മാസം 24ന് നിലവിലെ ചീഫ് ജസ്റ്റിസ് പി.എസ്. ദിനേശ് കുമാർ വിരമിക്കുന്നതോടെ പുതിയ ചീഫ് ജസ്റ്റിസ് ചുമതലയേൽക്കും.
2011 നവംബർ 21 മുതൽ ഗുജറാത്ത് ഹൈകോടതി ജഡ്ജിയായി പ്രവർത്തിക്കുന്ന ജസ്റ്റിസ് അഞ്ജാരിയ തന്റെ പ്രാഗല്ഭ്യം തെളിയിച്ചതായാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢിന്റെ നേതൃത്വത്തിലുള്ള കൊളീജിയം നിരീക്ഷിച്ചത്. 1965 മാർച്ച് 23ന് അഹ്മദാബാദ് മാണ്ട്വി-കച്ചിൽ ന്യായാധിപന്മാരുടെ കുടുംബത്തിൽ ജനിച്ച അഞ്ജാരിയക്ക് 2027 മാർച്ച് 22 വരെ സർവിസ് കാലാവധിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.