ജെമീമ മുത്തശ്ശി ജോസഫൻ റോഡ്രിഗസിനും ബന്ധുക്കൾക്കുമൊപ്പം
മംഗളൂരു: ലോകകപ്പ് സെമിഫൈനലിൽ മാച്ച് വിന്നിങ് സെഞ്ച്വറിയുടെ നേട്ടത്തോടെ ഇന്ത്യൻ ക്രിക്കറ്റ് താരം ജെമീമ റോഡ്രിഗസ് രാജ്യവ്യാപകമായി കൊണ്ടാടപ്പെടുമ്പോൾ മംഗളൂരുവിലും പരിസര പ്രദേശങ്ങളിലുമുള്ളവരും ആവേശത്തിലാണ്. ജെമീമ ജനിച്ചു വളർന്നത് മുംബൈയിലെ ഭാണ്ഡൂപ്പിലാണെങ്കിലും അവരുടെ കുടുംബവേരുകൾ മംഗളൂരുവിലാണ്
തീരദേശ മേഖലയിൽനിന്നുള്ളവരാണ് മാതാപിതാക്കൾ. മുത്തശ്ശി ജോസഫൻ റോഡ്രിഗസ് ബണ്ട്വാൾ താലൂക്കിലെ അമ്മേമ്പാല സ്വദേശിയാണ്. ജെമീമയും മുത്തശ്ശിയും ഒന്നിച്ചുള്ള ഫോട്ടോ പ്രാദേശിക സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളിൽ വൈറലായിട്ടുണ്ട്. ഈ യുവ ക്രിക്കറ്റ് കളിക്കാരിയുടെ മംഗളൂരു പൈതൃകത്തിൽ അഭിമാനം പ്രകടിപ്പിക്കുകയാണ് നാട്.
അണ്ടർ 17, അണ്ടർ 19 വിഭാഗങ്ങളിൽ മുംബൈ ഹോക്കി ടീമിനെ പ്രതിനിധാനംചെയ്തും ജെമീമ മത്സരിച്ചിട്ടുണ്ട്. ‘ഓരോ മംഗളൂരുകാരനും അഭിമാനത്തിന്റെ നിമിഷം’ എന്ന് വിശേഷിപ്പിക്കുന്ന പോസ്റ്റുകളും സന്ദേശങ്ങളും പങ്കിട്ടാണ് അമ്മേമ്പാലയിലെയും പരിസര പ്രദേശങ്ങളിലെയും നാട്ടുകാർ ജെമീമയുടെ നേട്ടത്തെ ആഘോഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.