ബംഗളൂരു: ഐ.പി.എൽ ക്രിക്കറ്റ് മത്സരത്തിന്റെ ടിക്കറ്റുകൾ കരിഞ്ചന്തക്ക് വിറ്റ ഐ.ഐ.ടി ബിരുദധാരി അറസ്റ്റിൽ. തെലങ്കാന സ്വദേശി സോമരപു വംശി (22) ആണ് സെൻട്രൽ ക്രൈം ബ്രാഞ്ചിന്റെ (സി.സി.ബി) പിടിയിലായത്.
ഇയാളിൽനിന്ന് 10 ടിക്കറ്റുകളും മൊബൈൽ ഫോണും പടിച്ചെടുത്തു. മേയ് 17ന് റോയൽ ചലഞ്ചേഴ്സ് ബംഗളൂരു- കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മത്സരത്തിനിടെയാണ് ഇയാൾ ടിക്കറ്റ് കരിഞ്ചന്തയിൽ വിറ്റത്. 1200 രൂപയുടെ ടിക്കറ്റുകൾ 6000 രൂപക്കാണ് ഇയാൾ വിറ്റത്.
എന്നാൽ, അന്നേദിവസം രാത്രി പെയ്ത മഴ കാരണം മത്സരം ഉപേക്ഷിച്ചിരുന്നു. ഐ.ഐ.ടി ബിരുദധാരിയായ ഇയാൾ അടുത്തിടെയാണ് ബംഗളൂരുവിൽ സ്വകാര്യ കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.