ബംഗളൂരു: കർണാടക നായർ സർവിസ് സൊസൈറ്റിയുടെ ഓണാഘോഷങ്ങളുടെ ഭാഗമായി സെപ്റ്റംബർ 10ന് രാവിലെ ഒമ്പതു മുതൽ ജക്കൂർ ഉഡുപ്പി ഗാർഡന് സമീപമുള്ള നെഹ്റു സെന്റർ ഓഡിറ്റോറിയത്തിൽ ഇന്റർ കരയോഗം പൂക്കള മത്സരം സംഘടിപ്പിക്കുന്നു.
ഉദ്ഘാടനം ചെയർമാൻ രാമചന്ദ്രൻ പാലേരി നിർവഹിക്കും. തുടർന്ന് നടക്കുന്ന ജക്കൂർ കരയോഗം കുടുംബസംഗമത്തിന്റെ സാംസ്കാരിക സമ്മേളനത്തിൽ റവന്യൂ മന്ത്രി കൃഷ്ണ ബൈര ഗൗഢ, സംവിധായകൻ രഞ്ജി പണിക്കർ എന്നിവർ പങ്കെടുക്കുന്നതാണ്. കരയോഗം അംഗങ്ങളുടെ കലാപരിപാടികൾക്ക് പുറമെ ഓണസദ്യയും ആലപ്പുഴ ഇപ്റ്റ നാട്ടരങ്ങു സംഘത്തിന്റെ മെഗാ ഷോയും ഉണ്ടായിരിക്കുന്നതാണ്. ഫോൺ: 9448771531 , 9342503626.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.