സി.സി.ടി.വി ദൃശ്യം
ബംഗളൂരു: നഴ്സുമാരെന്ന വ്യാജേന ആശുപത്രിയിലെത്തിയ സ്ത്രീകള്‍ നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയതായി പരാതി. കലബുറഗി ജില്ല ആശുപത്രിയിലാണ് സംഭവം. തിങ്കളാഴ്ച സെയ്ദ് ചിഞ്ചോലി സ്വദേശികളായ കസ്തൂരി- രാമകൃഷ്ണ ദമ്പതികള്‍ക്ക് ജനിച്ച കുഞ്ഞിനെ രക്തം പരിശോധിക്കണമെന്ന് പറഞ്ഞാണ് ഇവർ വാർഡില്‍ നിന്ന് എടുത്തുകൊണ്ടുപോയത്. സംശയം തോന്നിയ മാതാപിതാക്കള്‍ വിവരം ആശുപത്രി അധികൃതരെ അറിയിച്ചിരുന്നു. അധികൃതർ സി.സി.ടി.വി പരിശോധിച്ചപ്പോള്‍ രണ്ട് സ്ത്രീകള്‍ കുഞ്ഞിനെയും കൊണ്ടുപോകുന്നതായി കണ്ടെത്തി. ബ്രഹ്മപൂർ പൊലീസ് കേസെടുത്ത് സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പ്രതികള്‍ക്കായി തിരച്ചിൽ ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.