ഹൈ​വേ വി​ക​സ​ന പ​ദ്ധ​തി; മൈ​സൂ​രു​വി​ല്‍ 560 മ​ര​ങ്ങ​ൾ മു​റി​ച്ചു​മാ​റ്റും

ബം​ഗ​ളൂ​രു: മൈ​സൂ​രു​വി​ല്‍ അ​ഞ്ച് വ്യ​ത്യ​സ്ത വി​ക​സ​ന പ​ദ്ധ​തി​ക​ൾ​ക്കാ​യി 560 മ​ര​ങ്ങ​ൾ വെ​ട്ടി​മാ​റ്റാ​ൻ നാ​ഷ​ന​ൽ ഹൈ​വേ അ​തോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ​യു​ടെ നി​ര്‍ദേ​ശം. മൈ​സൂ​രു-​ബം​ഗ​ളൂ​രു ഹൈ​വേ​യി​ലെ പ​ഴ​യ ടോ​ൾ ഗേ​റ്റി​ന് സ​മീ​പ​മു​ള്ള ഫ്ലൈ​ഓ​വ​ർ, ന​ഞ്ച​ൻ​ഗു​ഡ്, ടി. ​ന​ര​സി​പു​ർ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള റോ​ഡു​ക​ളു​ടെ വീ​തി കൂ​ട്ട​ൽ എ​ന്നി​വ​യു​ൾ​പ്പെ​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​നാ​യാ​ണ് മ​ര​ങ്ങ​ള്‍ മു​റി​ച്ച് മാ​റ്റു​ന്ന​ത്. ഇ​ക്കാ​ര്യ​ത്തി​ല്‍ പൊ​തു​ജ​നാ​ഭി​പ്രാ​യം രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​നാ​യി വ​നം വ​കു​പ്പ് സ​മ​യം ന​ല്‍കി. പൊ​തു​ജ​ന​ങ്ങ​ള്‍ക്ക് അ​ഭി​പ്രാ​യ​ങ്ങ​ള്‍ വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് 5.30 വ​രെ rfomysore123@gmail.com എ​ന്ന ഇ-​മെ​യി​ൽ വ​ഴി​യോ ത​പാ​ൽ വ​ഴി​യോ നേ​രി​ട്ടോ അ​ഭി​പ്രാ​യം രേ​ഖ​പ്പെ​ടു​ത്താം. അ​ഭി​പ്രാ​യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച് സ​ര്‍ക്കാ​ര്‍ തീ​രു​മാ​നം ന​ട​പ്പാ​ക്കു​മെ​ന്ന് ഫോ​റ​സ്റ്റ് ഡെ​പ്യൂ​ട്ടി ക​ൺ​സ​ർ​വേ​റ്റ​ർ കെ. ​പ​ര​മേ​ഷ് പ​റ​ഞ്ഞു.​

നി​ല​വി​ല്‍ കെ​മ്പ​ഗൗ​ഡ സ​ർ​ക്കി​ളി​ലെ നാ​ലു​വ​രി ഫ്ലൈ​ഓ​വ​റി​ന്‍റെ നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്നു. സി​ദ്ദി​ഖി​ന​ഗ​ർ, ബ​ന്നി​മ​ണ്ഡ​പ്, ഫൗ​ണ്ട​ൻ സ​ർ​ക്കി​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള ഭാ​ഗ​ങ്ങ​ളി​ൽ മ​ര​ങ്ങ​ൾ നി​ര്‍മ്മാ​ണ​ത്തി​ന് ത​ട​സം നി​ല്‍ക്കു​ന്നു​വെ​ന്ന് ക​ണ്ടെ​ത്തി. പ​ദ്ധ​തി​യു​ടെ ന​ട​ത്തി​പ്പി​നാ​യി 350 ഓ​ളം മ​ര​ങ്ങ​ൾ മു​റി​ച്ചു​മാ​റ്റു​ന്ന​തി​നാ​യി അ​ട​യാ​ള​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. സി​ദ്ദി​ഖി​ന​ഗ​ർ-​ഫൗ​ണ്ട​ൻ സ​ർ​ക്കി​ൾ ഭാ​ഗ​ത്തു​ള്ള 19 മ​ര​ങ്ങ​ളും, ബ​ന്നി​മ​ണ്ഡ​പ് പാ​ർ​ക്കി​നു​ള്ളി​ലെ 256 മ​ര​ങ്ങ​ളും, ഹു​ൻ​സൂ​രി​ലേ​ക്കു​ള്ള ഔ​ട്ട​ർ റി​ങ് റോ​ഡ് ഡി​വൈ​ഡ​റി​ന​ടു​ത്തു​ള്ള 52 മ​ര​ങ്ങ​ളും, മ​ഹാ​ദേ​വ​പു​ര​യി​ലേ​ക്ക് പോ​കു​ന്ന റി​ങ് റോ​ഡി​ന​ടു​ത്തു​ള്ള 20 മ​ര​ങ്ങ​ളും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു​വെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

ദേ​ശീ​യ​പാ​ത 766 ലെ ​വീ​തി കൂ​ട്ട​ലി​ന്‍റെ ഭാ​ഗ​മാ​യി ന​ഞ്ച​ൻ​ഗു​ഡ്, ടി. ​ന​ര​സി​പൂ​ർ റോ​ഡു​ക​ളി​ലെ മ​ര​ങ്ങ​ൾ നീ​ക്കം ചെ​യ്യു​ന്ന​തി​ന് എ​ൻ‌.​എ​ച്ച്‌.​എ‌.​ഐ അ​നു​മ​തി തേ​ടി​യി​ട്ടു​ണ്ട്. ന​ഞ്ച​ൻ​ഗു​ഡ് പാ​ത​യി​ൽ 15 മ​ര​ങ്ങ​ള്‍, ക​ട​ക്കോ​ള​യി​ലെ ടി.​വി.​എ​സ് സ​ർ​ക്കി​ളി​ന് സ​മീ​പം 11 ഉം ​മ​ണ്ട​ക്ക​ല്ലി​ക്ക് സ​മീ​പം നാ​ല് മ​ര​ങ്ങ​ള്‍, ടി. ​ന​ര​സി​പൂ​ർ പാ​ത​യി​ൽ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലാ​യി മൊ​ത്തം 196 മ​ര​ങ്ങ​ളും മു​റി​ക്കാ​ൻ നി​ർ​ദ്ദേ​ശം ന​ല്‍കി​യി​ട്ടു​ണ്ട്. കൂ​ടാ​തെ വ​രു​ണ സ​ർ​ക്കി​ളി​ന് സ​മീ​പം 26 മ​ര​ങ്ങ​ളും, ദു​ദ്ദ​ഗെ​രെ​ക്കും പു​ട്ട​ഗൗ​ഡ​ന​ഹു​ണ്ടി​ക്കും ഇ​ട​യി​ലു​ള്ള റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലു​മു​ള്ള 110 മ​ര​ങ്ങ​ളും, എം.​സി ഹു​ണ്ടി​ക്ക് സ​മീ​പം 60 മ​ര​ങ്ങ​ളും മു​റി​ച്ച് മാ​റ്റും. 

Tags:    
News Summary - Highway development project; 560 trees to be felled in Mysore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.