കു​ടു​ങ്ങി​യ ലോ​റി​ക​ൾ

മൂന്ന് ലോറികൾ ചെളിയിൽ കുടുങ്ങി

മൈസൂരു: കർണാടക-കേരള അന്തർസംസ്ഥാന പാതയായ അനെച്ചോവ്കൂർ ഗേറ്റിന് സമീപം മൈസൂരുവിനെയും കുടകിലൂടെ കേരളത്തെയും ബന്ധിപ്പിക്കുന്ന നിർണായക പാതയായ നാഗരഹോൾ കടുവ സംരക്ഷണ കേന്ദ്രത്തിനുള്ളിലെ ഇടുങ്ങിയ റോഡിൽ മൂന്ന് ലോറികൾ കുടുങ്ങിയ പിന്നെത്തുടർന്ന് ഒമ്പത് മണിക്കൂർ ഗതാഗതം സ്തംഭിച്ചു.

അമിതഭാരം കയറ്റിയ ലോറിക്കെതിരെ നടപടി സ്വീകരിച്ചതിനെതുടർന്നാണ് ശനിയാഴ്ച രാത്രി മുതൽ ഞായറാഴ്ച രാവിലെ 7.30 വരെ ഗതാഗതം മുടങ്ങിയത്. മൈസൂരുവിനും ഗോണിക്കൊപ്പക്കും ഇടയിൽ നൂറുകണക്കിന് യാത്രക്കാർ ശനിയാഴ്ച രാത്രി 10.30 മുതൽ ഞായറാഴ്ച രാവിലെ 7.30 വരെ കടുവ സങ്കേതത്തിൽ കുടുങ്ങി.മൈസൂരുവിൽ നിന്ന് കേരളത്തിലേക്ക് റിസോർട്ട്, വീട് നിർമാണത്തിനുമായി കല്ലുകളുമായി വരികയായിരുന്ന ലോറി പൊലീസ് തടഞ്ഞതോടെയാണ് പ്രശ്‌നങ്ങൾ ആരംഭിച്ചത്.

പരിശോധനയിൽ വാഹനത്തിന്റെ ഭാരം പരിധികവിഞ്ഞതായി കണ്ടെത്തി. വാഹനം തിരിച്ച് മൈസൂരുവിലേക്ക് മടങ്ങാൻ പൊലീസ് ഡ്രൈവറോട് നിർദ്ദേശിച്ചു. എന്നാൽ, വനമേഖലക്കുള്ളിലെ അനെച്ചോവ്കൂർ ചെക്ക് പോസ്റ്റിന് ഏകദേശം രണ്ട് കിലോമീറ്റർ അപ്പുറത്തുള്ള ഇടുങ്ങിയ ചരിവിൽ യു-ടേൺ എടുക്കാൻ ശ്രമിക്കുന്നതിനിടെ, ഭാരം കയറ്റിയ ലോറി റോഡിൽ കുടുങ്ങി റോഡിന് കുറുകെ നിന്നു. കുടുങ്ങിയ വാഹനത്തെ മറികടക്കാൻ ശ്രമിച്ച മറ്റൊരു ലോറി ചെളിയിൽ കുടുങ്ങിയതോടെ സ്ഥിതി കൂടുതൽ വഷളായി. ചരക്ക് വാഹനം നിശ്ചലമായ ട്രക്കിനെ മറികടക്കാൻ ശ്രമിച്ചതോടെ കൂടുതൽ കുഴപ്പമായി.

അർധരാത്രിയോടെ വനമേഖലയുടെ ഇരുവശത്തും നീണ്ട നിരകൾ രൂപപ്പെട്ടു. ഇരുവശത്തേക്കും വാഹനങ്ങൾക്ക് സഞ്ചരിക്കാൻ പറ്റാതായി. രാത്രി 11.30 നും പുലർച്ചെ 2.30 നും ഇടയിൽ താൽക്കാലികമായി ഗതാഗതം പുനഃസ്ഥാപിച്ചു.

എന്നാൽ പുലർച്ചെ 3.30 നും നാലിനും ഇടയിൽ മൂന്നാമത്തെ ലോറി ഏതാണ്ട് അതേ സ്ഥലത്ത് കുടുങ്ങി, വീണ്ടും ഗതാഗതം പൂർണ്ണമായും സ്തംഭിച്ചു. ഇടുങ്ങിയ റോഡും വാഹനങ്ങൾ അമിതമായതും ബുദ്ധിമുട്ട് സൃഷ്ടിച്ചു. പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും പൊതുജനങ്ങളും പങ്കാളികളായി. കുടുങ്ങിയ ലോറിയിൽ നിന്ന് ഒരു ഭാഗം കല്ല് ഇറക്കി. ഹെവി ഡ്യൂട്ടി ക്രെയിൻ കൊണ്ടുവന്ന് വാഹനം റോഡിൽ നിന്ന് മാറ്റി ഗതാഗതം പുനഃസ്ഥാപിക്കുകയായിരുന്നു.

Tags:    
News Summary - മൂന്ന് ലോറികൾ ചെളിയിൽ കുടുങ്ങി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.