മുഖ്യമന്ത്രി സിദ്ധരാമയ്യ ഉള്ളാൾ ദർഗയിൽ
മംഗളൂരു: ഉള്ളാളിലെ ഗ്രാൻഡ് ജുമാ മസ്ജിദ് രൂപരേഖ മുഖ്യമന്ത്രി സിദ്ധരാമയ്യ അനാച്ഛാദനം ചെയ്തു.
90,000 ചതുരശ്ര അടി വിസ്തീർണമുള്ള മസ്ജിദിൽ ഒരേസമയം 10,000 പേർക്ക് നമസ്കരിക്കാൻ സൗകര്യമൊരുക്കുമെന്ന് ദർഗ കമ്മിറ്റി പ്രസിഡന്റ് ഹനീഫ് ഹാജി പറഞ്ഞു.
മംഗളൂരു മണ്ഡലത്തിന്റെ വികസനത്തിനായി 1000 കോടി രൂപ ഗ്രാന്റ് അനുവദിച്ചതിന് സ്പീക്കർ യു.ടി. ഖാദർ മുഖ്യമന്ത്രിയോട് നന്ദി പറഞ്ഞു. ജില്ല ചുമതലയുള്ള മന്ത്രി ദിനേശ് ഗുണ്ടു റാവു, റവന്യൂ മന്ത്രി കൃഷ്ണ ബൈരെ ഗൗഡ, ഹജ്ജ് മന്ത്രി റഹീം ഖാൻ, മുൻ മന്ത്രി സി.എം. ഇബ്രാഹിം, മഞ്ചേശ്വര എം.എൽ.എ എ.കെ.എം അഷ്റഫ്, ഇവാൻ ഡിസൂസ എം.എൽ.സി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.