ബംഗളൂരു: ടിപ്പുസുല്‍ത്താന്‍ സ്വയം രക്ഷക്കായി ഉപയോഗിച്ചിരുന്ന വാള് നിലവിലെ ഉടമകളായ സ്വകാര്യ കമ്പനിയിൽനിന്ന് സർക്കാർ ഏറ്റെടുക്കണമെന്ന് ചരിത്രകാരമാരുടെ ആവശ്യം. ടിപ്പുസുല്‍ത്താന്റെ ആയുധ ശേഖരത്തില്‍ പ്രധാനപ്പെട്ട ഈ വാള്, ബംഗളൂരു ആസ്ഥാനമായ ശർവാനി എന്ന കമ്പനിയുടെ പക്കലാണുള്ളത്. പല യുദ്ധങ്ങളിലും ആത്മരക്ഷക്കായി ഈ വാളാണ് ടിപ്പു ഉപയോഗിച്ചിരുന്നത്. 1799ലെ ആംഗ്ലോ മൈസൂര്‍ യുദ്ധത്തില്‍ ടിപ്പു കൊല്ലപ്പെട്ടതിനു ശേഷം വാള് കണ്ടെടുത്തത് ദിവാന് പുരനൈയാണ്. തുടര്‍ന്ന് മൈസൂര്‍ രാജ വംശത്തിന് വാള് കൈമാറി. ഒരു ദശാബ്ദത്തിനു ശേഷം പുരാവസ്തു ഗവേഷണ വകുപ്പിനു കീഴിലെ സ്വകാര്യ കമ്പനി വാള് കൈവശപ്പെടുത്തുകയും സംരക്ഷിച്ചു വരുകയുമാണ്.
പുരാവസ്തു ഗവേഷണ വകുപ്പും മ്യൂസിയം വകുപ്പും നടത്തിയ അന്വേഷണത്തില്‍ ടിപ്പുവിന്റെ മറ്റ് വാളുകളില്‍ ഖുര്‍ആന്‍ സൂക്തങ്ങളാണ് രേഖപ്പെടുത്തിയിരുന്നത്. അതില്‍നിന്നും വ്യത്യസ്തമായി ടിപ്പുവിന്റെ പേരാണ് പേര്‍ഷ്യന്‍ ലിപിയില്‍ സ്വര്‍ണം പൂശി വാളില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ചെമ്പുകൊണ്ടുള്ള വാളിന്റെ പിടിയില്‍ സ്വര്‍ണം പൂശിയിട്ടുമുണ്ട്. കൂടാതെ, ചന്ദ്രക്കല ചിഹ്നവും വാളിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.