നെലമംഗലക്ക് സമീപം 55 കിടക്കകളുള്ള സൗജന്യ പാലിയേറ്റിവ് കെയർ ആരംഭിക്കും

ബംഗളൂരു: മാരക അസുഖങ്ങൾ ബാധിച്ച രോഗികൾക്ക് 55 കിടക്കകളുള്ള ‘നെമ്മാടി സെന്‍റര്‍ ഫോർ പാലിയേറ്റിവ് കെയർ’ ഞായറാഴ്ച ഉദ്ഘാടനം ചെയ്യും. സുകൃതി ചാരിറ്റബ്ൾ ട്രസ്റ്റിന്റെയും റോട്ടറി ബാംഗ്ലൂർ മിഡ്‌ടൗണിന്റെയും സഹകരണത്തോടെയാണ് സംരംഭം നടപ്പാക്കുന്നത്. കൗൺസലിങ്, മരണാനന്തര പരിചരണം എന്നിവയില്‍ രോഗികളുടെ കുടുംബങ്ങൾക്ക് പാലിയേറ്റിവ് കെയർ പിന്തുണ നൽകും. ഗ്ലോബൽ ഹ്യുമാനിറ്റേറിയൻ മിഷന്‍ സ്ഥാപകൻ മധുസൂദനൻ സായ്, ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടു റാവു, പാർലമെന്റ് അംഗം ഡോ. സി.എൻ. മഞ്ജുനാഥ് എന്നിവര്‍ പങ്കെടുക്കും.

Tags:    
News Summary - Free palliative care facility with 55 beds to be opened near Nelamangala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.