ബംഗളൂരു: എച്ച്.ഡബ്ല്യു.എ ചാരിറ്റബ്ൾ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ മസ്ദിജ് വൺ മൂവ്മെന്റ്, ആപ്കാ പാത്ത്, സെൻട്രൽ മുസ്ലിം അസോസിയേഷൻ എന്നിവയുടെ സഹകരണത്തോടെ സൗജന്യ കരിയർ ഗൈഡൻസ് ക്ലാസും ഉന്നത വിജയം നേടിയ വിദ്യാർഥികൾക്കുള്ള അനുമോദന ചടങ്ങും സംഘടിപ്പിച്ചു.
ഞായറാഴ്ച രാവിലെ 10 മുതൽ ഉച്ചക്ക് ഒന്നു വരെ ടാണറി റോഡ് ശദാബ് ശാദി മഹലിൽ നടന്ന പരിപാടി ലൈഫ് കോച്ച് ഹബീബ് ഉദ്ഘാടനം ചെയ്തു. എച്ച്.ഡബ്ല്യു.എ മുൻ സെക്രട്ടറി ഷമീർ മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഒമ്പത്, 10, പി.യു.സി ക്ലാസുകളിൽ പഠിക്കുന്ന വ്യത്യസ്ത സ്കൂളുകളിൽ നിന്നുള്ള 100ന് മുകളിൽ വിദ്യാർഥികൾ പങ്കെടുത്തു. മെഡിക്കൽ, എൻജിനീയറിങ്, കോമേഴ്സ് തുടങ്ങി 20 ന് മുകളിൽ വ്യത്യസ്ത വിഷയങ്ങളിൽ വിദഗ്ധരുമായി സംവദിക്കാൻ വിദ്യാർഥികൾക്ക് അവസരമൊരുക്കി.
മസ്ജിദ് വൺ മൂവ്മെന്റ് പ്രതിനിധികളായ സയ്യിദ് മസ്ഹർ ഖാദിരി, ഷബീർ നദ്വി, ഡോ. മുജാഹിദ് നബീൽ, ഇംതിയാസ് അഹ്മദ്, ആസിഫ് ഷാഹി, ആപ്കാ പാത് പ്രതിനിധികളായ സലീം, സുഹിത, ഫൈസൽ, അമീൻ എച്ച്.ഡബ്ല്യു.എ സെക്രട്ടറി അനൂപ് അഹമ്മദ്, പ്രോജക്ട് കോഒാഡിനേറ്റർ നാസിഹ് വണ്ടൂർ, ലത്തീഫ് പി.കെ, റജി ഇബാഹീം, ദിയ റഹീം എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.