ബംഗളൂരു: ബംഗളൂരു-മൈസൂരു എക്സ്പ്രസ് വേ തുടങ്ങുന്ന മൈസൂരു റിങ് റോഡിലെ ജങ്ഷനിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ മേൽപാലം നിർമിക്കും. മൈസൂരു നഗരറോഡും റിങ് റോഡും സംഗമിക്കുന്ന മണിപ്പാൽ ആശുപത്രി ജങ്ഷനിലാണ് മൈസൂരു അർബൻ ഡെവലപ്മെന്റ് അതോറിറ്റി മേൽപാലം നിർമിക്കുക.
ദേശീയപാത അതോറിറ്റി മേൽപാലത്തിന് താൽപര്യം കാണിക്കാത്ത സാഹചര്യത്തിലാണ് നിർമാണം സർക്കാർ ഏറ്റെടുക്കുന്നതെന്ന് നഗരവികസന മന്ത്രി ബൈരതി സുരേഷ് പറഞ്ഞു. മൈസൂരു നഗരത്തിലെ രണ്ടാമത്തെ മേൽപാലമാണ് ഇവിടെ വരുന്നത്. നാലുവരിപ്പാതയിൽനിന്ന് എക്സ്പ്രസ് വേയിലെ ആറുവരി പ്രധാന പാതയിലേക്ക് വാഹനങ്ങൾ പ്രവേശിക്കാനുള്ള തിരക്കാണ് ഗതാഗതക്കുരുക്കിന് ഇടയാക്കുന്നത്. നിലവിൽ കേരളത്തിൽനിന്നുൾപ്പെടെ ബംഗളൂരു ഭാഗത്തേക്കുള്ള വാഹനങ്ങൾ മൈസൂരു നഗരത്തിൽ കടക്കാതെ റിങ് റോഡ് വഴിയാണ് എക്സ്പ്രസ് വേയിൽ പ്രവേശിക്കുന്നത്. മേൽപാലം വരുന്നതോടെ റിങ്റോഡിൽനിന്ന് പാലത്തിലൂടെ നേരിട്ട് എക്സ്പ്രസ് വേയിലേക്ക് കടക്കാനാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.