ബംഗളൂരു: ശ്രീലങ്കൻ അഭയാർഥികൾക്ക് വ്യാജരേഖകൾ ഉപയോഗിച്ച് പാസ്പോർട്ടും ആധാർ കാർഡും നിർമിച്ചുനൽകുന്ന സംഘത്തിലെ ഒമ്പതുപേർ അറസ്റ്റിൽ. ഒരു പാസ്പോർട്ടിന് 45,000 രൂപയാണ് സംഘം ഈടാക്കുന്നതെന്ന് നടപടിയെടുത്ത ബസവനഗുഡി പൊലീസ് പറഞ്ഞു.
പിടിയിലായവരിൽനിന്ന് വ്യാജ മാർക്ക്ലിസ്റ്റുകൾ, പ്രിന്‍റിങ് പേപ്പർ, ആധാർ കാർഡുകൾ തുടങ്ങിയവ പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം ഇത്തരം പാസ്പോർട്ടുമായി ദുബൈയിലേക്ക് പോകാൻ വിമാനത്താവളത്തിൽ എത്തിയ ശിവമൊഗ്ഗ സ്വദേശി പിടിയിലായിരുന്നു. ഇതിനെ തുടർന്നായിരുന്നു അന്വേഷണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.