ഡി.ആർ.ഡി.ഒ ഓണാഘോഷം

ബംഗളൂരു: സി.വി. രാമൻ നഗർ കമ്യൂണിറ്റി ഹാളിൽ ഡി.ആർ.ഡി.ഒയുടെ 38ാമത് ഓണാഘോഷം നടന്നു. ഉദ്ഘാടന സമ്മേളനത്തിൽ കവിയും മലയാളം മിഷൻ ഡയറക്ടറുമായ മുരുകൻ കാട്ടാക്കട മുഖ്യാതിഥിയായി. ചെയർമാൻ ഡോ. കെ. അനിൽകുമാർ അധ്യക്ഷതവഹിച്ചു.

ഡി.ആർ.ഡി.ഒ സി.വി. രാമൻ നഗർ എസ്റ്റേറ്റ് മാനേജർ സി. ഇന്ദു, സെക്രട്ടറി രാഹുൽ, ഓർഗനൈസിങ് സെക്രട്ടറി ദിലീപ് എന്നിവർ സംസാരിച്ചു. ഡി.ആർ.ഡി.ഒ. കലാകാരന്മാരുടെ കൂട്ടായ്മയായ മഞ്ചാടിക്കൂട്ടം അവതരിപ്പിച്ച ‘ഓണനിലാവ്’ കലാപരിപാടി, പൂക്കള മത്സരം, ബേക്കറി ജങ്ഷൻ ബാൻഡും മൃദുല വാര്യരും അവതരിപ്പിച്ച സംഗീതനിശ എന്നിവ നടന്നു. ഓണസദ്യ ഒരുക്കി.

Tags:    
News Summary - DRDO Onam Celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.