ബംഗളൂരു: സൗത്ത് ഇന്ത്യൻ റെയിൽവേ ബംഗളൂരു-കൊല്ലം പാതയിൽ ദീപാവലി സ്പെഷൽ ട്രെയിൻ സർവിസ് ആരംഭിച്ചു. ട്രെയിൻ നമ്പർ: 06561- എസ്.എം.വി.ടിയിൽനിന്ന് 16ന് വൈകീട്ട് മൂന്നിന് പുറപ്പെടും. രാവിലെ 6.20 ന് കൊല്ലത്ത് എത്തും. ട്രെയിൻ നമ്പർ: 06562- കൊല്ലത്തുനിന്ന് 17ന് രാവിലെ 10.45 ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 3.30ന് ബംഗളൂരു കന്റോൺമെന്റിൽ എത്തും.
ട്രെയിൻ നമ്പർ: 06567-എസ്.എം.വി.ടിയിൽനിന്ന് 21ന് രാവിലെ 11ന് പുറപ്പെട്ട് അടുത്ത ദിവസം ഉച്ചക്ക് 12.55ന് കൊല്ലത്ത് എത്തും.
ട്രെയിൻ നമ്പർ: 06568-കൊല്ലത്തുനിന്ന് 22ന് രാവിലെ അഞ്ചിനു പുറപ്പെട്ട് തൊട്ടടുത്ത ദിവസം രാവിലെ 9.45ന് ബംഗളൂരു കന്റോൺമെന്റിൽ എത്തും. കൃഷ്ണ രാജപുര, ബംഗാർപേട്ട്, സേലം, ഈറോഡ്, തിരുപ്പൂർ, പൊഡനൂർ, പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, മാവേലിക്കര, കായംകുളം ജങ്ഷൻ എന്നിവിടങ്ങളിൽ സ്റ്റോപ് അനുവദിക്കും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.