ഗ്രേറ്റർ ബംഗളൂരു അതോറിറ്റിക്ക് കന്നഡ നാമം നൽകണമെന്നാവശ്യപ്പെട്ട് കന്നഡ സംരക്ഷണ പ്രവർത്തകർ വട്ടാൽ നാഗരാജിന്റെ നേതൃത്വത്തിൽ ജി.ബി.എ ഓഫിസിന് മുന്നിൽ പ്രതിഷേധിക്കുന്നു
ബംഗളൂരു: ബി.ബി.എം.പി പിരിച്ചുവിട്ട് ഗ്രേറ്റർ ബംഗളൂരു അതോറിറ്റി നിലവിൽവന്നതിനെ തുടർന്ന് ഇംഗ്ലീഷ് പേരിനെ ചൊല്ലി വിവാദം പുകയുമ്പോൾ ഗ്രേറ്റർ ബംഗളൂരുവിന് കന്നട പേര് ഉപയോഗിക്കാമെന്ന നിർദേശവുമായി ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. ജനങ്ങൾക്ക് പേര് നിർദേശിക്കാമെന്ന് അദ്ദേഹം പറഞ്ഞു. ഭരണഭാഷയും മാതൃഭാഷയും കന്നട ആണെന്നന്നതിനാൽതന്നെ കന്നട ഉപേക്ഷിക്കണമെന്ന് സർക്കാർ ആഗ്രഹിക്കുന്നില്ല.
അനുയോജ്യമായ കന്നട പദം ലഭിക്കുകയാണെങ്കിൽ ഗ്രേറ്റർ ബംഗളൂരുവിന് പുനർനാമകരണം നടത്തുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ചൊവ്വാഴ്ച രാത്രിയാണ് ബി.ബി.എം.പി എന്ന പേര് മാറ്റി ഗ്രേറ്റർ ബംഗളൂരു അതോറിറ്റിയാക്കി മാറ്റിയത്. ഇതിനെ തുടർന്ന് സമൂഹ മാധ്യമങ്ങളിൽ ഇംഗ്ലീഷ് പേരിനെച്ചൊല്ലി അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകൾ പ്രത്യക്ഷപ്പെട്ടു.
ഗ്രേറ്റർ എന്ന വാക്ക് ബംഗളൂരുവിന്റെ ആഗോളതലത്തിലുള്ള വളർച്ചയെ സൂചിപ്പിക്കുന്നുവെന്ന് ചിലരുടെ അഭിപ്രായം. കോർപറേഷനുകൾ ആണ് പ്രധാന ജോലികൾ ചെയ്യുകയെന്നും ജി.ബി.എ ജോലികൾ നിരീക്ഷിക്കുക മാത്രമാണ് ചെയ്യുകയെന്നും ഉപമുഖ്യമന്ത്രി പറഞ്ഞു. പ്രശ്നങ്ങൾ പരിഹരിക്കാൻ സമയം വേണമെന്നും ജനങ്ങൾ കൃത്യമായി നികുതി അടക്കണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.