Posted On
date_range Updated On
date_range ഉമ്മൻ ചാണ്ടിയുടെ വിയോഗം: അനുശോചന യോഗം ഇന്ന്
ബംഗളൂരു: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതിന് ബാംഗ്ലൂർ കേരള സമാജത്തിന്റെ നേതൃത്വത്തിൽ യോഗം സംഘടിപ്പിക്കുന്നു.
ബുധനാഴ്ച വൈകീട്ട് 5.30ന് ഇന്ദിര നഗറിലുള്ള കൈരളി നികേതൻ ഓഡിറ്റോറിയത്തിലാണ് പരിപാടി. എൻ.എ. ഹാരിസ് എം.എൽ.എ അനുസ്മരണ പ്രസംഗം നടത്തും.
കേരള സമാജം പ്രസിഡന്റ് സി.പി. രാധാകൃഷ്ണൻ അധ്യക്ഷത വഹിക്കും. എല്ലാ മലയാളി സംഘടന പ്രതിനിധികളും പങ്കെടുക്കണമെന്ന് കേരള ജനറൽ സെക്രട്ടറി റജി കുമാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.