ശി​വ മൂ​ർ​ത്തി

സ്വാ​മി

പോക്സോ കേസിൽ മഠാധിപതിയെ കോടതി കുറ്റമുക്തനാക്കി

ബംഗളൂരു: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന ആരോപണവുമായി ബന്ധപ്പെട്ട പോക്സോ കേസിൽ മുരുഗ മഠാധിപതി ഡോ. ശിവമൂർത്തി മുരുഗ ശരണരുവിനെ ചിത്രദുർഗയിലെ രണ്ടാം അഡീഷനൽ സെഷൻസ് കോടതി കുറ്റമുക്തനാക്കി.

കേസിലെ വാദം ചൊവ്വാഴ്ച പൂർത്തിയായതിന് പിന്നാലെയാണ് ബുധനാഴ്ച വിധി പറഞ്ഞത്. രണ്ട് പോക്സോ കേസുകളിൽ ആദ്യ പരാതിയിലെ എല്ലാ കുറ്റങ്ങളും കോടതി ഒഴിവാക്കി. 2022 ആഗസ്റ്റ് 26ന് മൈസൂരുവിലെ നസർബാദ് പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ സ്വാമി ലൈംഗികമായി പീഡിപ്പിച്ചതായി പരാതി നൽകി. 2022 സെപ്റ്റംബർ ഒന്നിന് അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് പിന്നീട് ജാമ്യത്തിൽ വിട്ടു.

ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ രണ്ട് വ്യത്യസ്ത കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. ആദ്യ എഫ്‌.ഐ.ആറിൽ രണ്ട് അതിജീവിതകൾ ഉൾപ്പെട്ടതിനാൽ, രണ്ട് പ്രത്യേക കുറ്റപത്രങ്ങൾ ഫയൽ ചെയ്തിരുന്നു. സമാന പരാതികളായതിനാൽ രണ്ടാമത്തെ കേസിലും കുറ്റമുക്തനാക്കി.

Tags:    
News Summary - Court acquits abbot of POCSO case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.