ബംഗളൂരു: ഹോസ്‌കോട്ടെ സുലിബെലെ പട്ടണത്തിൽ മന്ത്രവാദം പിന്തുടർന്ന് ദമ്പതികൾ കുട്ടിയെ ബലിയർപ്പിക്കാൻ ഒരുങ്ങിയതായി ആക്ഷേപം. കുറ്റാരോപിതരായ ഇമ്രാൻ -നാച്ച ദമ്പതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവം ബംഗളൂരു റൂറൽ ജില്ല ശിശുക്ഷേമ സമിതി ഓഫിസർ അനിത ലക്ഷ്മി വിവരിക്കുന്നതിങ്ങനെ: ശനിയാഴ്ചയാണ് ദമ്പതികൾ മന്ത്രവാദം പിന്തുടരുകയും കുട്ടിയെ ബലിയർപ്പിക്കാൻ ഒരുങ്ങുകയും ചെയ്തത്. രക്ഷപ്പെടുത്തിയ കുട്ടിയെ ശിശു സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. ശിശുക്ഷേമ സമിതി നിർദേശമനുസരിച്ച് തിങ്കളാഴ്ച പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
ശനിയാഴ്ച രാവിലെ ചിൽഡ്രൻസ് ഹെൽപ് ലൈൻ കൈകാര്യം ചെയ്യുന്ന ജീവനക്കാർക്ക് വിവരം ലഭിച്ചതിനെ തുടർന്ന് വനിത ശിശുക്ഷേമ വകുപ്പ് അസി. ഡയറക്ടർ ശിവമ്മ, ബംഗളൂരു റൂറൽ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫിസർ ശ്രീധർ, ജീവനക്കാർ, ചിൽഡ്രൻസ് ഹെൽപ് ലൈൻ സ്റ്റാഫ് അംഗം ശ്രീനിവാസ് എന്നിവർ ചേർന്ന് ലോക്കൽ പൊലീസിന്റെ സഹായത്തോടെ വീട്ടിൽ റെയ്ഡ് നടത്തി. വിളിച്ചയാൾ പറഞ്ഞ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന മൂന്നുനില കെട്ടിടത്തിന്റെ ബേസ് മെന്റിൽ കുഴി കുഴിക്കുന്നതായി ഉദ്യോഗസ്ഥർ കണ്ടെത്തി. അവിടെയാണ് ശിശുവിനെയും കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.