മംഗളൂരു: ദേശീയപാതയിലെ കുഴികളുമായി ബന്ധപ്പെട്ട അപകടങ്ങളിൽ നിരവധിപേർ മരിച്ചതിനെത്തുടർന്ന് വെള്ളിയാഴ്ച നന്തൂർ സർക്കിളിൽ ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ (എൻ.എച്ച്.എ.ഐ)ക്കും ബി.ജെ.പിക്കുമെതിരെ ജില്ല കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി.
അപകടങ്ങളിൽ മരിച്ചവരുടെ പ്രതീകമായി ഡമ്മി മൃതദേഹം വഹിച്ച് കോൺഗ്രസ് നേതാക്കൾ പമ്പുവെല്ലിലെ എൻ.എച്ച്.എ.ഐ ഓഫിസിലേക്ക് മാർച്ച് നടത്തി. പൊലീസ് പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്തു.
ഇവാൻ ഡിസൂസ എം.എൽ.സി ഉദ്ഘാടനംചെയ്തു. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർ പൊതുജനങ്ങൾക്ക് സുരക്ഷിതവും ശരിയായതുമായ റോഡുകൾ നൽകുന്നതിൽ ദയനീയമായി പരാജയപ്പെട്ടെന്ന് അദ്ദേഹം പറഞ്ഞു.
എൻ.എച്ച്.എ.ഐക്കെതിരെ നാല് കേസുകൾ രജിസ്റ്റർചെയ്തിട്ടുണ്ടെങ്കിലും അത് പര്യാപ്തമല്ലെന്നും അദ്ദേഹം പറഞ്ഞു. ജില്ല കോൺഗ്രസ് പ്രസിഡന്റ് ഹരീഷ് കുമാർ, പാർട്ടി നേതാക്കളായ ജെ.ആർ. ലോബോ, മിഥുൻ റായ്, പത്മരാജ്, ശശിധർ ഹെഗ്ഡെ, ഭാസ്കർ മൊയ്ലി, എൻ.എസ്.യു.ഐ ജില്ല പ്രസിഡന്റ് സുഹാൻ ആൽവ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.