ബംഗളൂരു: കൃഷി നാശം സംഭവിച്ച കർഷകർക്ക് നഷ്ടപരിഹാരമായി 2,000 കോടി 30 ദിവസത്തിനകം നൽകുമെന്ന് റവന്യൂമന്ത്രി കൃഷ്ണ ബൈര ഗൗഡ. സംസ്ഥാനത്ത് 12.54 ലക്ഷം ഹെക്ടർ കൃഷിനാശമാണ് സംഭവിച്ചത്. ദേശീയ ദുരന്ത നിവാരണ സേനയുടെ മാനദണ്ഡങ്ങൾ പ്രകാരം വരണ്ട ഭൂമിക്ക് ഹെക്ടറിന് 8,500 രൂപയും ജലസേചനമുള്ള ഭൂമിക്ക് 17,000 രൂപയും കൃഷി ഭൂമിക്ക് 22,500 രൂപയുമാണ് നൽകുക.
ഇതുകൂടാതെ ഓരോ കർഷകനും ഹെക്ടറിന് 8500 രൂപ വീതം അക്കൗണ്ടിലേക്ക് കൈമാറും. ആദ്യഘട്ടത്തിൽ ഒമ്പത് ജില്ലകളിലായി 5.25 ലക്ഷം ഹെക്ടർ കൃഷിനാശം സംഭവിച്ചവർക്കാണ് തുക കൈമാറുക. ഈയിടെ നാശം വന്ന 7.24 ലക്ഷം ഹെക്ടറിനുള്ള നഷ്ടപരിഹാരം 10 ദിവസത്തിനകം ആരംഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.