കർണാടക മലയാളി കോൺഗ്രസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി ചരമവാർഷിക അനുസ്മരണ ചടങ്ങിൽനിന്ന്
ബംഗളൂരു: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമവാർഷിക അനുസ്മരണവും പുഷ്പാർച്ചനയും കർണാടക മലയാളി കോൺഗ്രസിന്റെ നേതൃത്വത്തിൽ ഇന്ദിരാനഗറിൽ നടന്നു. കെ.എം.സി വൈസ് പ്രസിഡന്റ് അരുൺകുമാർ യോഗം ഉദ്ഘാടനം ചെയ്തു.
എന്നും ജനഹൃദയങ്ങളിൽ ജീവിക്കുന്ന മനുഷ്യനാണ് ഉമ്മൻ ചാണ്ടി എന്ന് യോഗം അഭിപ്രായപ്പെട്ടു. സംസ്ഥാന വൈസ് പ്രസിഡന്റ് ജേക്കബ് മാത്യു, ജനറൽ സെക്രട്ടറിമാരായ നന്ദകുമാർ കൂടത്തിൽ, ജോമോൻ ജോർജ്, ഷാജി ജോർജ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.