ബംഗളൂരു: കർണാടക സ്റ്റേറ്റ് ഫുട്ബാൾ അസോസിയേഷന് (കെ.എസ്.എഫ്.എ) കീഴിൽ ബി.ഡി.എഫ്.എ സംഘടിപ്പിക്കുന്ന പ്രഥമ ചീഫ് മിനിസ്റ്റേഴ്സ് കപ്പ് ഫുട്ബാൾ ടൂർണമെന്റിൽ ക്വാർട്ടർ മത്സരങ്ങൾക്ക് ചൊവ്വാഴ്ച തുടക്കമാവും. ഉച്ചക്ക് 1.30ന് നടക്കുന്ന ഒന്നാം ക്വാർട്ടറിൽ ശാന്തിനഗർ പുലികേശി നഗറിനെയും വൈകീട്ട് മൂന്നിന് നടക്കുന്ന രണ്ടാം ക്വാർട്ടറിൽ രാജാജി നഗർ യെലഹങ്കയെയും നേരിടും.
ബംഗളൂരുവിലെ നിയോജക മണ്ഡലങ്ങളെ പ്രതിനിധീകരിച്ച് 17 ടീമുകളാണ് നാലു ഗ്രൂപ്പായി തിരിഞ്ഞ് ലീഗ് റൗണ്ടിൽ മാറ്റുരച്ചത്. സെമിഫൈനൽ ജൂലൈ 19നും ഫൈനൽ 21 നും നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.