ബംഗളൂരു: കോളജ് അഡ്മിഷനുമായി ബന്ധപ്പെട്ട് നടക്കുന്ന കബളിപ്പിക്കലിൽ വിദ്യാർഥികളും പൊതുജനവും ജാഗ്രത പാലിക്കണമെന്ന് കൺസോർട്യം ഓഫ് ഹയർ എജുക്കേഷൻ കൺസൽട്ടൻസ് കേരള (‘ചെക്ക്’) വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു. കേരളം, മംഗളൂരു, ബംഗളൂരു, കോയമ്പത്തൂർ, മൈസൂരു എന്നീ മേഖലകളിൽനിന്നുള്ള അംഗങ്ങൾ കൊച്ചിയിൽ നടന്ന യോഗത്തിൽ പങ്കെടുത്തു.
സുമോജ് മാത്യു (പ്രസിഡന്റ്), അനൂപ് ശ്രീരാജ് (സെക്രട്ടറി), പി.ബി. സുനിൽ (ട്രഷറർ) എന്നിവരെയും തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ: ഡോ. ജുഗു ലോറൻസ്, റിജു ജോൺ, ആഷിക് രാജ (വൈസ് പ്രസി.), സിജോ കാനാച്ചേരി , അൻസിയ അജിഷ്, നിതിൻ നാരായണൻ (ജോ. സെക്ര.), ഹാരിഷ് കെ. ഹംസ (ജോ. ട്രഷ.).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.