ബംഗളൂരു: എച്ച്.ഡബ്ല്യു.എ ചാരിറ്റബിൾ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ മസ്ദിജ് വൺ മൂവ്മെന്റ്, ആപ്കാ പാത്ത്, സെൻട്രൽ മുസ്ലിം അസോസിയേഷൻ എന്നിവയുടെ സഹകരണത്തോടെ സൗജന്യ കരിയർ ഗൈഡൻസ് ക്ലാസ് ഞായറാഴ്ച സംഘടിപ്പിക്കും. രാവിലെ 10 മുതൽ ഉച്ചക്ക് ഒന്നുവരെ ടാണറി റോഡ് ശദാബ് ശാദി മഹലിൽ നടക്കുന്ന പരിപാടിയിൽ വ്യത്യസ്ത വിഷയങ്ങളിൽ വിദഗ്ധരുമായി സംവദിക്കാൻ വിദ്യാർഥികൾക്ക് അവസരമൊരുക്കും. ഒമ്പത്, 10, പി.യു.സി വിദ്യാർഥികൾക്ക് പരിപാടിയിൽ പങ്കെടുക്കാം. താൽപര്യമുള്ളവർ 9741344919 നമ്പറിൽ ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.