ബംഗളൂരു: എച്ച്.എ.എല്ലിന് സമീപം ബി.എം.ടി.സി ബസിന് തീപിടിച്ചു. മെജസ്റ്റിക് - കാടുഗൊഡി റൂട്ടില്‍ ഓടുന്ന കെ.എ 57 എഫ് 4568 ബസിനാണ് തീപിടിച്ചത്. ബസിലെ എൻജിന് കംപാര്‍ട്ട്മെന്റില്‍ രാവിലെ 5.10 ഓടെ തീപിടിക്കുകയായിരുന്നുവെന്ന് ബി.എം.ടി.സി അധികൃതര്‍ പറഞ്ഞു. ബസ് ഡ്രൈവര്‍ ജയചന്ദ്ര, കണ്ടക്ടര്‍ ചൗധപ്പ എന്നിവരുടെ സമയോജിതമായ ഇടപെടല്‍മൂലം ബസിലെ മുഴുവന്‍ യാത്രികരും സുരക്ഷിതരായി രക്ഷപ്പെട്ടു.
അഗ്നി രക്ഷ സേന ഉടന്‍ സംഭവസ്ഥലത്തെത്തി തീ അണച്ചെങ്കിലും ബസ് പൂർണമായും കത്തിനശിച്ചു. സംഭവത്തിന്റെ യഥാർഥ കാരണം കണ്ടെത്താന്‍ ചീഫ് മെക്കാനിക്കല്‍ എൻജിനീയറുടെ നേതൃത്വത്തില്‍ ഒരു സംഘത്തെ നിയോഗിച്ചു. യാത്രക്കാരുടെ സുരക്ഷയാണ് പ്രധാനമെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും ബി.എം.ടി.സി അധികൃതര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.