മംഗളൂരു: മംഗളൂരുവിലെ ദക്ഷിണ കന്നട ജില്ല കോടതിയിൽ ബോംബ് ഭീഷണി ഇ- മെയിൽ സന്ദേശം ലഭിച്ചത് ആശങ്ക പരത്തി. ബോംബ് നിർമാർജന സ്ക്വാഡും പൊലീസ് നായയും സ്ഥലത്തെത്തി കോടതി മുറികളിലും പാർക്കിങ് ഏരിയയിലും ഉൾപ്പെടെ കോടതിയിലുടനീളം അരിച്ചു പെറുക്കി തിരച്ചിൽ നടത്തി.മണിക്കൂറുകൾ നീണ്ട സമഗ്രമായ പരിശോധനകൾക്ക് ശേഷം സംശയാസ്പദമായ വസ്തുക്കളൊന്നും കണ്ടെത്തിയില്ല. ഇതോടെ ഭീഷണി വ്യാജമാണെന്ന് സ്ഥിരീകരിച്ചു. മംഗളൂരു കോടതിക്ക് നേരത്തെ രണ്ട് തവണ സമാനമായ ഭീഷണി...
മംഗളൂരു: മംഗളൂരുവിലെ ദക്ഷിണ കന്നട ജില്ല കോടതിയിൽ ബോംബ് ഭീഷണി ഇ- മെയിൽ സന്ദേശം ലഭിച്ചത് ആശങ്ക പരത്തി. ബോംബ് നിർമാർജന സ്ക്വാഡും പൊലീസ് നായയും സ്ഥലത്തെത്തി കോടതി മുറികളിലും പാർക്കിങ് ഏരിയയിലും ഉൾപ്പെടെ കോടതിയിലുടനീളം അരിച്ചു പെറുക്കി തിരച്ചിൽ നടത്തി.
മണിക്കൂറുകൾ നീണ്ട സമഗ്രമായ പരിശോധനകൾക്ക് ശേഷം സംശയാസ്പദമായ വസ്തുക്കളൊന്നും കണ്ടെത്തിയില്ല. ഇതോടെ ഭീഷണി വ്യാജമാണെന്ന് സ്ഥിരീകരിച്ചു. മംഗളൂരു കോടതിക്ക് നേരത്തെ രണ്ട് തവണ സമാനമായ ഭീഷണി ഇ-മെയിലുകൾ ലഭിച്ചിട്ടുണ്ട്. ബന്ദർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.