മലബാർ മുസ് ലിം അസോസിയേഷനു കീഴിലെ ക്രസൻ്റ് ഹൈസ്കൂൾ ആന്‍ഡ് പി.യു കോളജിൽ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയിൽ സെക്രട്ടറിമാരായ കെ.സി അബ്ദുൽ ഖാദറും പി.എം അബ്ദുൽ ലത്തീഫ് ഹാജിയും ചേർന്ന് പതാക ഉയർത്തുന്നു
സാമ്രാജ്യത്വ അധിനിവേശം തിരിച്ചുവരാതിരിക്കാൻ ജാഗ്രത വേണം: ഡോ. എൻ.എ. മുഹമ്മദ്
ബംഗളൂരു: സാമ്രാജ്യത്വ അധിനിവേശം തകർത്ത് നാം നേടിയ സ്വാതന്ത്ര്യവും ഇന്ത്യൻ മതേതരത്വവും കാത്തുസൂക്ഷിക്കാൻ നാം ബാധ്യസ്ഥരാണെന്നും സാമ്രാജ്യത്വം വീണ്ടും തിരിച്ചുവരുന്ന സാഹചര്യങ്ങൾ സൃഷ്ടിക്കപ്പെടാതിരിക്കാൻ ജാഗ്രത അനിവാര്യമാണെന്നും ലോകരാജ്യങ്ങൾക്ക് മുമ്പിൽ ഇന്ത്യ തകർക്കപ്പെടാനാവാത്ത ശക്തിയായി വളരുകയാണെന്നും മലബാർ മുസ്‌ലിം അസോസിയേഷൻ പ്രസിഡന്‍റ് ഡോ. എൻ.എ. മുഹമ്മദ് സ്വാതന്ത്ര്യദിന സന്ദേശത്തിൽ പറഞ്ഞു.
മൈസൂർ റോഡ് ക്രസൻ്റ് സ്കൂളിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ സെക്രട്ടറിമാരായ കെ.സി. അബ്ദുൽ ഖാദറും പി. എം. അബ്ദുൽ ലത്തീഫ് ഹാജിയും ചേർന്ന് പതാക ഉയർത്തി.തുടർന്ന് നടന്ന പരിപാടിയിൽ പി.എം. ലത്തീഫ് ഹാജി അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ മുജാഹിദ് മുസ്തഫ ഖാൻ പ്രസിഡന്‍റ് ഡോ. എൻ.എ. മുഹമ്മദിന്‍റെ സ്വാതന്ത്ര്യദിന സന്ദേശം കൈമാറി.
സെക്രട്ടറി ശംസുദ്ധീൻ കൂടാളി, പി.എം. മുഹമ്മദ് മൗലവി, എ.കെ. അബ്ദുൽ കബീർ, ടി.സി. ശബീർ, യൂനുസ് ഫൈസി, രാജ വേലു, എൻ. ശ്വേത, റീത്ത ഫ്രാൻസിസ്, സീബീ ഗുണ്ടയ്യ തുടങ്ങിയവർ സംസാരിച്ചു. വിദ്യാര്‍ഥികളുടെ മാർച്ച് പാസ്റ്റും ഡ്രില്ലും ഇതര കലാപരിപാടികളും നടന്നു. വൈസ് പ്രിൻസിപ്പൽ മുഹമ്മദ് അഫ്സർ പാഷ സ്വാഗതവും റബേക്ക നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.