ഇടതുവശത്ത് ഹ​രി​ണി, കാ​മു​ക​ൻ വി​ന​യ്, വലതുവശത്ത് ഭർത്താവ് അ​ഭി​ന​ന്ദ​ൻ (35), അ​ഞ്ച് വ​യ​സ്സു​ള്ള മ​ക​ൻ യ​ദു​വീ​ർ 

ഭ​ര്‍ത്താ​വി​നെ​യും മ​ക​നെ​യും കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ ഭാ​ര്യ​യും കാ​മു​ക​നും അ​റ​സ്റ്റി​ല്‍

ബം​ഗ​ളൂ​രു: ചി​ക്ക​ബ​ന​വാ​ര​യി​ൽ സോ​ഫ്റ്റ്‌​വെ​യ​ർ എ​ഞ്ചി​നീ​യ​റു​ടെ​യും അ​ഞ്ച് വ​യ​സ്സു​ള്ള മ​ക​ന്‍റെ​യും ദു​രൂ​ഹ മ​ര​ണ​ങ്ങ​ൾ നാ​ട​കീ​യ വ​ഴി​ത്തി​രി​വി​ലേ​ക്ക്. കൊ​ല​പാ​ത​ക​ങ്ങ​ൾ ആ​സൂ​ത്ര​ണം ചെ​യ്ത​ത് ഭാ​ര്യ​യും കാ​മു​ക​നു​മാ​ണെ​ന്ന് പൊ​ലീ​സ് ആ​രോ​പി​ച്ചു. ഗു​ഡ്ഡ​ബ​സ​വ​പു​ര​യി​ൽ താ​മ​സി​ക്കു​ന്ന അ​ഭി​ന​ന്ദ​ൻ (35), അ​ഞ്ച് വ​യ​സ്സു​ള്ള മ​ക​ൻ യ​ദു​വീ​ർ എ​ന്നി​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

അ​ഭി​ന​ന്ദ​ന്‍റെ ഭാ​ര്യ ഹ​രി​ണി, കാ​മു​ക​ൻ വി​ന​യ് എ​ന്നി​വ​രെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. അ​ഭി​ന​ന്ദ​ൻ ത​ങ്ങ​ളു​ടെ ബ​ന്ധ​ത്തി​ന് ത​ട​സ്സ​മാ​ണെ​ന്ന് ക​രു​തി​യാ​ണ് ഹ​രി​ണി​യും വി​ന​യും അ​ഭി​ന​ന്ദ​നെ കൊ​ല​പ്പെ​ടു​ത്താ​ൻ പ​ദ്ധ​തി​യി​ട്ട​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. വി​വാ​ഹ​മോ​ച​നം നേ​ടാ​നും വി​ന​യ്‌​ക്കൊ​പ്പം ജീ​വി​ക്കാ​നും ഹ​രി​ണി നി​ർ​ബ​ന്ധി​ച്ചി​രു​ന്നു. 2021 ലാ​ണ് അ​ഭി​ന​ന്ദ​നും ഹ​രി​ണി​യും വി​വാ​ഹി​ത​രാ​യ​ത്.

2024 ൽ സ്നാ​പ്ചാ​റ്റ് വ​ഴി​യാ​ണ് ഹ​രി​ണി വി​ന​യി​യെ പ​രി​ച​യ​പ്പെ​ട്ട​തെ​ന്നും ബ​ന്ധം പ്ര​ണ​യ​ത്തി​ലേ​ക്ക് വ​ള​ർ​ന്ന​തും. ഭാ​ര്യ​ക്ക് മ​റ്റൊ​രാ​ളു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് അ​ഭി​ന​ന്ദ​ൻ സം​ശ​യി​ച്ചി​രു​ന്ന​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു. കൊ​ല​പാ​ത​ക​ത്തി​ന് ഏ​ക​ദേ​ശം 15 ദി​വ​സം മു​മ്പ്ഭാ​ര്യ​യു​ടെ കോ​ൾ ഡീ​റ്റെ​യി​ൽ രേ​ഖ​ക​ൾ ല​ഭി​ക്കാ​ൻ അ​ഭി​ന​ന്ദ​ൻ പൊ​ലീ​സി​നെ സ​മീ​പി​ച്ച​താ​യി റി​പ്പോ​ർ​ട്ടു​ണ്ട്. ഇ​ത് ദ​മ്പ​തി​ക​ൾ​ക്കി​ട​യി​ൽ ത​ർ​ക്ക​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​യി.

ആ​ഗ​സ്റ്റ് 16 ഞാ​യ​റാ​ഴ്ച വീ​ട്ടി​ലെ സി.​സി.​ടി.​വി കാ​മ​റ​ക​ൾ ഓ​ഫ് ചെ​യ്ത ശേ​ഷം രാ​ത്രി 11 മ​ണി​യോ​ടെ വി​ന​യ് വീ​ട്ടി​ലെ​ത്തി അ​ഭി​ന​ന്ദ​നും മ​ക​നും ഉ​റ​ങ്ങി​യ​ശേ​ഷം ഹ​രി​ണി​യും വി​ന​യും അ​ഭി​ന​ന്ദ​നെ​യും മ​ക​നെ​യും​ക​ഴു​ത്തു ഞെ​രി​ച്ച്, ശ്വാ​സം മു​ട്ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. പിറ്റേന്ന് രാ​വി​ലെ ഹ​രി​ണി പൊ​ലീ​സി​നെ വി​ളി​ച്ച് ഭ​ർ​ത്താ​വും മ​ക​നും മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി എ​ന്നു പ​റ​ഞ്ഞു. അ​ന്വേ​ഷ​ണ​ത്തി​ലും ചോ​ദ്യം ചെ​യ്യ​ലി​ലും കൊ​ല​പാ​ത​ക ഗൂ​ഢാ​ലോ​ച​ന പു​റ​ത്തു​വ​ന്ന​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു. 

Tags:    
News Summary - Wife and lover arrested in murder of husband and son

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.