ക​ർ​ണാ​ട​ക ലെ​ജി​സ്ലേ​റ്റീ​വ് കൗ​ൺ​സി​ൽ ഡെ​പ്യൂ​ട്ടി ചെ​യ​ർ​പേ​ഴ്‌​സ​നാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു കോ​ൺ​ഗ്ര​സ് എം.​എ​ൽ.​സി ഉ​മാ​ശ്രീ

ഉ​മാ​ശ്രീ ക​ർ​ണാ​ട​ക നി​യ​മ​സ​ഭ കൗ​ൺ​സി​ൽ ഡെ​പ്യൂ​ട്ടി ചെ​യ​ർ​പേ​ഴ്‌​സ​ൻ

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക ലെ​ജി​സ്ലേ​റ്റി​വ് കൗ​ൺ​സി​ൽ ഡെ​പ്യൂ​ട്ടി ചെ​യ​ർ​പേ​ഴ്‌​സ​നാ​യി കോ​ൺ​ഗ്ര​സ് എം.​എ​ൽ.​സി ഉ​മാ​ശ്രീ​യെ ചൊ​വ്വാ​ഴ്ച ഏ​ക​ക​ണ്ഠ​മാ​യി തെ​ര​ഞ്ഞെ​ടു​ത്തു. തി​ങ്ക​ളാ​ഴ്ച​യാ​ണ് ഉ​മാ​ശ്രീ സ്ഥാ​ന​ത്തേ​ക്ക് നാ​മ​നി​ർ​ദ്ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ച്ച​ത്.

2001-ൽ ​ലെ​ജി​സ്ലേ​റ്റീ​വ് കൗ​ൺ​സി​ലി​ലേ​ക്ക് നാ​മ​നി​ർ​ദ്ദേ​ശം ചെ​യ്യ​പ്പെ​ട്ട അ​വ​ർ 2007 വ​രെ സേ​വ​ന​മ​നു​ഷ്ഠി​ച്ചു. 2008-ലെ ​അ​സം​ബ്ലി തെ​ര​ഞ്ഞെ​ടു​പ്പി​ൽ തെ​രാ​ഡ​ലി​ൽ നി​ന്ന് മ​ത്സ​രി​ച്ചെ​ങ്കി​ലും പ​രാ​ജ​യ​പ്പെ​ട്ടു, 2013-ൽ ​സീ​റ്റ് നേ​ടി സി​ദ്ധ​രാ​മ​യ്യ മ​ന്ത്രി​സ​ഭ​യി​ൽ മ​ന്ത്രി​യാ​യി.

സ്ത്രീ-​ശി​ശു വി​ക​സ​നം, വി​ക​ലാം​ഗ​രു​ടെ ശാ​ക്തീ​ക​ര​ണം, മു​തി​ർ​ന്ന പൗ​ര​ന്മാ​രു​ടെ ക്ഷേ​മം, ക​ന്ന​ഡ, സാം​സ്കാ​രി​കം എ​ന്നീ വ​കു​പ്പു​ക​ൾ കൈ​കാ​ര്യം ചെ​യ്തു. എ​സ്.​എ​സ്.​എ​ൽ.​സി വ​രെ മാ​ത്ര​മേ പ​ഠി​ച്ച ഉ​മാ​ശ്രീ 54-ാം വ​യ​സ്സി​ൽ ക​ർ​ണാ​ട​ക സ്റ്റേ​റ്റ് ഓ​പ്പ​ൺ യൂ​നി​വേ​ഴ്സി​റ്റി​യി​ൽ നി​ന്ന് രാ​ഷ്ട്ര​മീ​മാം​സ​യി​ൽ എം.​എ​സ്.​സി ബി​രു​ദം നേ​ടി. 

Tags:    
News Summary - Umashree Karnataka Legislative Council Deputy Chairperson

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.