ബാംഗ്ലൂർ കേരള സമാജവും സുരഭിലം ഗ്ലോബലും സംയുക്തമായി സംഘടിപ്പിച്ച സുരഭിലം സർഗസംഗമം 2026 ഉദ്ഘാടന ചടങ്ങില്‍ നിന്ന്
ബംഗളൂരു: ബാംഗ്ലൂർ കേരള സമാജവും സുരഭിലം ഗ്ലോബലും സംയുക്തമായി സംഘടിപ്പിച്ച സുരഭിലം സർഗ്ഗസംഗമം 2026 സമാപിച്ചു. ഇന്ദിരാനഗർ കൈരളി നികേതൻ സ്കൂൾ ഓഡിറ്റോറിയത്തിൽ കേരള സമാജം പ്രസിഡന്‍റ് എം. ഹനീഫ് അധ്യക്ഷതവഹിച്ച പരിപാടിയിൽ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 200-ലേറെ സാഹിത്യ-സാംസ്കാരിക പ്രതിഭകൾ പങ്കെടുത്തു.
കാവ്യവേദി, പ്രഭാഷണങ്ങൾ, സർഗ്ഗസംഗമ സംവാദം, പുസ്തകപ്രകാശനം, എഴുത്തുകാരെ പരിചയപ്പെടുത്തൽ, പുസ്തകച്ചന്ത എന്നിവ നടന്നു. ആലങ്കോട് ലീലാകൃഷ്ണൻ, കുരീപ്പുഴ ശ്രീകുമാർ, സുരേഷ് മണ്ണാറശാല, അനുരാധ നാലപ്പാട്, അനാമിക ഹരിപ്പാട് എന്നിവർക്കൊപ്പം ഗോവയിൽ നിന്നുള്ള രാജേശ്വരി, ചെന്നൈയിൽ നിന്നുള്ള ശ്രീകുമാർ, സിന്ധു രാമചന്ദ്രൻ, രേഖരാജ് എന്നിവര്‍ പങ്കെടുത്തു.
ബംഗളൂരുവിലും ഇന്ത്യയിലെ മറ്റു നഗരങ്ങളിലും വിദേശത്തുമായി പ്രവർത്തിക്കുന്ന 135 എഴുത്തുകാരുടെ സർഗരചനകൾ ഉൾക്കൊള്ളിച്ച സുരഭിലം-2 സാഹിത്യസമാഹാരം ആലങ്കോട് ലീലാകൃഷ്ണൻ ബംഗളൂരുവിലെ പ്രശസ്ത എഴുത്തുകാരി കെ.ടി. ബ്രിജിക്ക് നൽകി പ്രകാശനം ചെയ്തു. ഇതോടൊപ്പം എഴുത്തുകാരായ ഡോ. സുഷമ ശങ്കർ, എം.എൻ.ആർ. നായർ, അർച്ചന സുനിൽ, സിന കെ.എസ്, രമാ പ്രസന്ന പിഷാരടി, കെ. പ്രഭാകരൻ എന്നിവരുടെ പുസ്തകങ്ങളും ചടങ്ങിൽ പ്രകാശനം ചെയ്തു.
210 എഴുത്തുകാരുടെ വിശദവിവരങ്ങൾ ഉൾക്കൊള്ളുന്ന സുരഭിലം ഗ്ലോബൽ വെബ്സൈറ്റ് (www.surabhilamglobal.com), വെബ്സൈറ്റ് സ്പോൺസർ ചെയ്ത ഗോപാലൻ എന്‍റർപ്രൈസസിന്‍റെ പ്രതിനിധി എം.എൻ.ആർ. നായർ ഉദ്ഘാടനം ചെയ്തു. കൃഷ്ണ ഗോവിന്ദ് സുരഭിലം വെബ്സൈറ്റിലെ പ്രത്യേകതകളെ യോഗത്തിനു പരിചയപ്പെടുത്തി. നൂറോളം പ്രവാസി എഴുത്തുകാരുടെ ഡിജിറ്റൽ പ്രൊഫൈലുകൾ അവതരിപ്പിക്കുന്ന പ്രത്യേക പരിപാടി അനീസ് സി. സി.ഒ.യുടെ നേതൃത്വത്തിൽ നടന്നു. വിഷ്ണുമംഗലം കുമാർ, എം. ഹനീഫ്, റെജികുമാർ, കെ.ആർ. കിഷോർ, വി.ആർ. ഹർഷൻ, ഡോ. തൊടുപുഴ പത്മനാഭൻ, ഡോ. എം.എൻ.ആർ. നായർ, ഡോ. പ്രേം രാജ്, ശാന്തകുമാർ എലപ്പുള്ളി, അനീസ് സി.സി.ഒ, ഇന്ദിരാ ബാലൻ, കെ. കവിത, ബ്രിജി കെ. ടി, സതീഷ് തോട്ടശ്ശേരി, കൃഷ്ണ ഗോവിന്ദ്, രമ പ്രസ്ന്ന പിഷാരടി, മായാ ബി. നായർ, എസ്. ശിവകുമാർ, ജോർജ്ജ് തോമസ്, സഞ്ജയ് അലക്സ് കേരള സമാജം ജനറൽ സെക്രട്ടറി റജികുമാർ സംസാരിച്ചു. . തങ്കച്ചൻ പന്തളം, അർച്ചന സുനിൽ, സിന്ധു ഗാഥ, മീരാ നാരായണൻ, ഹസീന ഷിയാസ് എന്നിവർ കാര്യപരിപാടികൾ നിയന്ത്രിച്ചു. ജനറൽ കോഓഡിനേറ്റർ ഡോ. സുഷമ ശങ്കർ സ്വാഗതവും കൺവീനർ എസ്. കെ. നായർ നന്ദിയും രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.